ക്‌നാനായ വുമൺസ് ഫോറത്തിന് നവ നേതൃത്വം

MARCH 6, 2021, 9:49 AM

ഡോ. ദിവ്യ വള്ളിപ്പടവിൽ

ഒഹായോ: വടക്കേ അമേരിക്കയിലെ ക്‌നാനായ വനിതാ സംഘടനകളുടെ മാതൃസംഘടനയായ ക്‌നാനായ വുമൺസ് ഫോറം ഓഫ് നോർത്ത് അമേരിക്കയുടെ (KCWFNA) 2021-23 കാലഘട്ടത്തിലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഡോ. ദിവ്യ വള്ളിപ്പടവിൽ (ഒഹായോ), പ്രസിഡന്റ്, അപർണ്ണ ജീമോൻ (ഫിലാൽഡൽഫിയ) വൈസ് പ്രസിഡന്റ്, ജാക്വിലിൻ താമറാത്ത് (ന്യൂയോർക്ക്) സെക്രട്ടറി, ഷീനാ കിഴക്കേപ്പുറത്ത് (കാനഡ) ജോയിന്റ് സെക്രട്ടറി, ലിസ് മാമ്മൂട്ടിൽ (ഡാളസ്) ട്രഷറർ, സുമ പുറയംപള്ളിയിൽ (താമ്പ) ജോയിന്റ് ട്രഷറർ, ബിസ്മി കുശക്കുഴിയിൽ(ഹൂസ്റ്റൺ) റീജിയൺ വൈസ് പ്രസിഡന്റ്, സെലിൻ എടാട്ടുകുന്നേൽ (ലോസ് ആഞ്ചൽസ്) റീജിയൺ വൈസ് പ്രസിഡന്റ് എന്നിവരാണ് പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ.

ക്‌നാനായ സമുദായത്തിന്റെ അടിസ്ഥാന പ്രമാണങ്ങളിൽ നിന്നും വ്യതിചലിക്കാതെ വടക്കേ അമേരിക്കയിലുള്ള മുഴുവൻ ക്‌നാനായ വനിതകളെയും പരസ്പരം പരിചയപ്പെടുത്തി അവരുടെ സമഗ്രവികസനത്തിനായി പ്രവർത്തിക്കുക എന്നതാണ് എക്‌സിക്യൂട്ടീവ് കമ്മറ്റിയുടെ പ്രധാന ലക്ഷ്യമെന്ന് പുതിയതായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് ഡോ. ദിവ്യ വള്ളിപ്പടവിൽ പ്രസ്താവിച്ചു. ഇതോടൊപ്പം വളർന്നുവരുന്ന തലമുറയെ കാര്യപ്രാപ്തിയും കർമ്മശേഷിയുമുള്ളവരാക്കി മാറ്റി കുടുംബത്തിനും സമൂഹത്തിനും അഭിമാനകരമായ വ്യക്തിത്വങ്ങളായി മാറ്റിയെടുക്കുക എന്ന ലക്ഷ്യപ്രാപ്തിക്കുവേണ്ടി വിവിധ കർമ്മപരിപാടികൾക്ക് രൂപം നൽകുന്നതാണെന്ന് പുതിയ ഭാരവാഹികൾ പറഞ്ഞു.

vachakam
vachakam
vachakam

സ്ത്രീകളുടെയും കുട്ടികളുടെയും സാമൂഹികവും സാംസ്‌കാരികവുമായ ഉന്നമനത്തിലൂടെ  സന്തുഷ്ട കുടുംബം എന്ന ലക്ഷ്യം മുന്നിൽ കണ്ട് എല്ലാ യൂണിറ്റുകളിലെയും വിവിധ പ്രോഗ്രാമുകൾ സംഘടിപ്പിക്കുവാൻ ഗഇണഎചഅ തയ്യാറെടുപ്പുകൾ ആരംഭിച്ചുകഴിഞ്ഞു. നിലവിൽ ഒഹായോ ക്‌നാനായ വുമൺസ് ഫോറത്തിന്റെ പ്രസിഡന്റായ ഡോ. ദിവ്യ 2016-18 കാലഘട്ടത്തിൽ ഗഇണഎചഅ യുടെ സെക്രട്ടറി, 2012 ലും 2017 ലും ഹൂസ്റ്റൺ ക്‌നാനായ വുമൺസ് ഫോറത്തിന്റെ പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട അപർണ്ണ 2018 - 20 കാലഘട്ടത്തിൽ ഗഇണഎചഅ യുടെ എക്‌സിക്യൂട്ടീവിലും, ക്‌നാനായ ടൈംസിന്റെ എഡിറ്റോറിയൽ ബോർഡിലും പ്രവർത്തിച്ച പരിചയവുമായാണ്  സ്ഥാനത്തേക്ക് കടന്നുവന്നിരിക്കുന്നത്. സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ജാക്വിലിൻ ന്യൂയോർക്ക് വുമൺസ് ഫോറത്തിന്റെ ട്രഷറർ, ഏരിയ റപ്രസന്റേറ്റീവ്  എന്നീ നിലകളിൽ  പ്രവർത്തിച്ച ജാക്വിലിൻ താമറാത്ത് മികച്ച ഒരു സംഘാടകയും വാഗ്മിയുമാണ്.  ജോയിന്റ് സെക്രട്ടറിയായ ഷീനാ കിഴക്കേപ്പുറത്ത് 2016-18 കാലഘട്ടത്തിൽ കാനഡ വുമൺസ് ഫോറത്തിന്റെ പ്രസിഡന്റും നിലവിൽ ട്രഷററുമാണ്.

ട്രഷററായി തെരഞ്ഞെടുക്കപ്പെട്ട ലിസ് മാമ്മൂട്ടിൽ നിലവിൽ ഡാളസ് വുമൺസ് ഫോറത്തിന്റെ പ്രസിഡന്റും മികവുറ്റ സംഘാടകയുമാണ്. താമ്പാ ക്‌നാനായ കമ്മ്യൂണിറ്റി വിമൻസ് ഫോറം പ്രസിഡന്റ് കൂടിയായ സുമ പുറയംപള്ളിയിൽ സംഘടനാപ്രവർത്തനങ്ങളിലുള്ള തന്റെ പരിചയവുമായാണ് ജോയിന്റ് ട്രഷററായി തെരഞ്ഞെടുക്കപ്പെട്ടത്.

vachakam
vachakam
vachakam

ഹൂസ്റ്റൺ വിമൻസ് ഫോറം പ്രസിഡന്റായി പ്രവർത്തിച്ച ബിസ്മി കുശക്കുഴിയിൽ, ലോസ് ഏഞ്ചൽസ് വിമൻസ് ഫോറം പ്രസിഡന്റ് സെലിൻ എടാട്ടുകുന്നേൽ എന്നിവരാണ് പുതിയ റീജിയൺ വൈസ് പ്രസിഡന്റുമാർ.

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam