വാഷിംഗ്ടണ്‍: 2022 സാമ്പത്തിക വര്‍ഷത്തില്‍ യുഎസ് പൗരത്വം ലഭിച്ചത് ദശലക്ഷത്തോളം കുടിയേറ്റക്കാര്‍ക്ക്. യുഎസ് ചരിത്രത്തിലെ മൂന്നാമത്തെ ഉയര്‍ന്ന കണക്കാണിത്. സെപ്റ്റംബര്‍ 30 ന് അവസാനിച്ച 12 മാസ കാലയളവിനിടെ 9,67,400 കുടിയേറ്റക്കാരാണ് യുഎസ് പൗരന്മാരായി മാറിയതെന്ന് യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസിന്റെ (യുഎസ്സിഐഎസ്) റിപ്പോര്‍ട്ട് പറയുന്നു. മുതിര്‍ന്ന പൗരന്മാരുടെ കണക്കാണിത്. യുഎസ് പൗരന്മാരായ മാതാപിതാക്കളുടെ കുട്ടികള്‍ക്ക് ലഭിച്ച പൗരത്വം കൂടി കണക്കിലെടുത്താല്‍ 10,23,200 കുടിയേറ്റക്കാര്‍ 2022 ല്‍ യുഎസ് പൗരന്മാരായി. മെക്സിക്കോ, ഇന്ത്യ, ഫിലിപ്പീന്‍സ്, ക്യൂബ, ഡൊമിനിക്കന്‍ റിപ്പബ്ലിക് എന്നിവിടങ്ങളില്‍ നിന്നാണ് കൂടുതലും കുടിയേറ്റക്കാര്‍ എത്തിയത്.
2008 ലാണ് ഏറ്റവുമധികം ആളുകള്‍ക്ക് യുഎസ് പൗരത്വം ലഭിച്ചിരുന്നത്. 10,46,539 മുതിര്‍ന്ന പൗരന്മാര് അതേ വര്‍ഷം യുഎസ് പൗരന്മാരായി. 1996 ല്‍ 10,40,991 ആളുകള്‍ക്കും അമേരിക്കന്‍ പൗരത്വം ലഭിച്ചു.
പെര്‍മനന്റ് റെസിഡന്റായി 3-5 വര്‍ഷം യുഎസില്‍ താമസിക്കുന്നവര്‍ക്കാണ് പൗരത്വം ലഭിക്കുന്നത്. ഇംഗ്ലീഷ് ഭാഷ സംസാരിക്കാനും എഴുതാനും സാധിക്കണം. യുഎസ് ചരിത്രത്തെക്കുറിച്ചും ഭരണ സംവിധാനത്തെക്കുറിച്ചും പൗരത്വ അപേക്ഷകന് അറിവുണ്ടായിരിക്കണം. യുഎസ് പൗരത്വമുള്ള കുടിയേറ്റക്കാരന് തെരഞ്ഞെടുപ്പുകളില്‍ വോട്ടവകാശവും യുഎസ് പാസ്പോര്‍ട്ട് നേടാനുള്ള അര്‍ഹതയുമുണ്ട്. കുടുംബാംഗങ്ങളെ യുഎസിലേക്ക് സ്പോണ്സര് ചെയ്ത് എത്തിക്കാനും സാധിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്