റഷ്യയുമായുള്ള സംഘര്‍ഷം: അന്താരാഷ്ട്ര സ്‌പേസ് സ്‌റ്റേഷന് ബദല്‍ പദ്ധതിയുമായി യുഎസ്

AUGUST 5, 2022, 1:46 AM

വാഷിംഗ്ടണ്‍: റഷ്യയുമായി സഹചരിച്ച് നടത്തുന്ന അന്താരാഷ്ട്ര സ്‌പേസ് സ്റ്റേഷന്റെ നടത്തിപ്പിന് ബദല്‍ മാര്‍ഗം തയാറാക്കി യുഎസ്. ഉക്രെയ്ന്‍ സംഘര്‍ഷത്തിനും മുന്‍പ് ഇത്തരമൊരു പദ്ധതി, യുഎസ് സ്‌പേസ് ഏജന്‍സിയായ നാസ തയാറാക്കിയെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്. റഷ്യയുമായുള്ള സംഘര്‍ഷം രൂക്ഷമായ സമയത്തു തന്നെ രണ്ടു പതിറ്റാണ്ട് നീണ്ട ബഹിരാകാശ സഹകരണം അവസാനിപ്പിക്കാനും യുഎസ് രഹസ്യ പരിപാടി തയാറാക്കുകയായിരുന്നു.

റഷ്യ നല്‍കിയ ഉപകരണങ്ങള്‍ കൂടാതെ സ്‌പേസ് സ്റ്റേഷന്‍ പ്രവര്‍ത്തിപ്പിക്കുകയെന്നതാണ് ആദ്യത്തെ നടപടി. പദ്ധതിയിട്ടിരിക്കുന്നതിനേക്കാള്‍ ഏറെ മുന്‍പുതന്നെ ഓര്‍ബിറ്റല്‍ ലബോറട്ടറി അടച്ചുപൂട്ടുകയാണ് അടുത്ത പ്ലാന്‍. അസ്‌ട്രോനട്ടുകളെയെല്ലാം സ്‌പോസ് സ്‌റ്റേഷനില്‍ നിന്ന് പിന്‍വലിക്കാനും നാസ ആലോചിക്കുന്നുണ്ട്. ഏത് മോശം സാഹചര്യത്തെയും മുന്നില്‍ കണ്ട് പോകാനാണ് ഏജന്‍സിക്ക് ലഭിച്ചിരിക്കുന്ന നിര്‍ദേശം.

നാസയും റഷ്യന്‍ സ്‌പേസ് ഏജന്‍സിയായ റോസ്‌കോസ്‌മോസും ചേര്‍ന്നാണ് അന്താരാഷ്ട്ര സ്‌പേസ് സ്‌റ്റേഷന്‍ സ്ഥാപിച്ച് നടത്തിക്കൊണ്ടു പോകുന്നത്.  സ്‌പേസ് സ്‌റ്റേഷന്‍ ബാലന്‍സ് ചെയ്ത് നിര്‍ത്താനുള്ള ജൈറോസ്‌കോപ്പുകളും വൈദ്യുതിക്കാവശ്യമായ സോളാന്‍ പാനലുകളും നാസയാണ് സജ്ജമാക്കിയിരിക്കുന്നത്. ലാബിനെ ഭ്രമണപഥത്തില്‍ പിടിച്ചു നിര്‍ത്താനാവശ്യമായ പ്രൊപ്പല്‍ഷന്‍ കണ്‍ട്രോള്‍ റോസ്‌കോസ്‌മോസാണ് ചെയ്യുന്നത്. 

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam