ചൊവ്വയില്‍ ജീവന്റെ കണികകള്‍ : നാസ വിക്ഷേപിച്ച പെഴ്‌സീവിയറന്‍സ് ടെസ്റ്റ് ഡ്രൈവിംഗ് ആരംഭിച്ചു

MARCH 6, 2021, 12:19 PM

ചൊവ്വയില്‍ ജീവന്റെ കണികകള്‍ കണ്ടെത്തുന്നതിനായി നാസ വിക്ഷേപിച്ച പെഴ്‌സീവിയറന്‍സ് ടെസ്റ്റ് ഡ്രൈവിംഗ് ആരംഭിച്ചു. പരീക്ഷണാടിസ്ഥാനത്തിലാണ് പര്യവേഷണം തുടങ്ങിയത്. നേരത്തെ നാസയുടെ അത്യാധുനിക സൗകര്യങ്ങളുമായിട്ടായിരുന്നു പെഴ്‌സീവിയറന്‍സ് ചൊവ്വയുടെ ഉപരിതലത്തില്‍ ഇറങ്ങിയത്. ചെറിയ രീതിയിലുള്ള സഞ്ചാരമാണ് പെഴ്‌സീവിയറന്‍സ് ഇപ്പോള്‍ നടത്തിയിരിക്കുന്നത്. അര മണിക്കൂറോളം നീണ്ട ചൊവ്വയുടെ ഉപരിതല പര്യവേഷണമാണ് നടന്നതെന്ന് നാസ സ്ഥിരീകരിച്ചു.

21.3 അടിയോളം ഇത് സഞ്ചരിച്ചുവെന്നാണ് വിലയിരുത്തല്‍. ജെസേറോ ക്രേറ്ററിലായിരുന്നു പര്യവേഷണം.

ഇവിടെയാണ് പുരാതനമായ നദീത്തടം ഉള്ളതെന്നാണ് കരുതപ്പെടുന്നത്. ഇപ്പോള്‍ അപ്രത്യക്ഷമായി കിടക്കുന്ന ഈ നദിയുടെ മേഖലകളില്‍ നിന്ന് ജീവന്റെ കണികകള്‍ കണ്ടെത്താനാവുമെന്നാണ് പ്രതീക്ഷ. നാസയുടെ ജെറ്റ് പ്രൊപല്‍ഷന്‍ ലബോറട്ടിയില്‍ നിന്ന് നിര്‍ദേശങ്ങള്‍ സ്വീകരിച്ചാണ് പെഴ്‌സീവിയറന്‍സ് പ്രവര്‍ത്തിച്ചത്. നാല് മീറ്ററോളം മുന്നോട്ടും 150 ഡിഗ്രി ഇടത്തോട്ടും 2.5 മീറ്ററോളം പിന്നോട്ടുമാണ് ഇത് സഞ്ചരിച്ചത്.

vachakam
vachakam
vachakam

നേരത്തെ നീണ്ട ആറ് മാസത്തിലധികം നീണ്ട യാത്രയ്ക്ക് ശേഷമാണ് പെഴ്‌സീവിയറന്‍സ് റോവര്‍ ചൊവ്വയുടെ ഉപരിതലത്തില്‍ ഇറങ്ങിയത്. ആള്‍റ്റിട്യൂഡ് കണ്‍ട്രോള്‍ സിസ്റ്റം ടെറെയ്ന്‍ റിലേറ്റീവ് നാവിഗേഷന്‍ എന്ന നൂതന സാങ്കേതിക വിദ്യാണ് പെഴ്‌സീവിയറന്‍സിനെ ചൊവ്വയിലെ കൃത്യമായ സ്ഥലത്ത് ഇറക്കാന്‍ സഹായിച്ചത്. ഇത് വികസിപ്പിച്ചെടുത്ത സംഘത്തില്‍ ഇന്ത്യന്‍ വംശജ അടക്കമുണ്ടായിരുന്നു. ആദ്യത്തെ പരീക്ഷണ പര്യവേഷണം വിജയകരമായി നടത്തിയതായി നാസ സ്ഥിരീകരിച്ചു. വലിയ നാഴിക കല്ലാണ് ഇതെന്നും അവര്‍ പറഞ്ഞു.

റോവര്‍ ചൊവ്വയുടെ ഉപരിതലത്തില്‍ സഞ്ചരിക്കുന്നതിന്റെ ചിത്രങ്ങളും നാസ പുറത്തുവിട്ടു. ചൊവ്വയുടെ ഉപരിതലത്തില്‍ പെഴ്‌സീവിയറന്‍സിന്റെ ചക്രങ്ങള്‍ പതിഞ്ഞ പാടുകളും കാണാന്‍ സാധിക്കും. ഒരു ദിവസം ശരാശരി 200 മീറ്ററോളം സഞ്ചരിക്കാന്‍ പെഴ്‌സീവിയറന്‍സിന് സാധിക്കും. അതേസമയം കൂടുതല്‍ ടെസ്റ്റ് ഡ്രൈവുകള്‍ക്കും പരീക്ഷണങ്ങള്‍ക്കും ശേഷമേ വലിയ ദൗത്യത്തിലേക്ക് പെഴ്‌സീവിയറന്‍സ് കടക്കൂ. നിലവില്‍ യാതൊരു പിഴവുകളുമില്ലാതെയാണഅ ഇത് പ്രവര്‍ത്തിക്കുന്നത്. വൈകാതെ തന്നെ ചൊവ്വയില്‍ നിന്ന് സാമ്പിളുകള്‍ ഭൂമിയിലേക്ക് അയക്കാന്‍ തുടങ്ങും.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam