എൻ.എ.ജി.സി ഓണാഘോഷം പ്രൗഡഗംഭീരമായി

OCTOBER 3, 2022, 9:14 PM

ഷിക്കാഗോ: നായർ അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഷിക്കാഗോയുടെ ഈ വർഷത്തെ ഓണാഘോഷം ഡസ്പ്ലയിൻസിലുള്ള പ്രയിരിലേയ്ക്ക് കമ്മ്യൂണിറ്റി സെന്ററിൽ വച്ച് നടത്തപ്പെട്ടു.
പ്രസിഡന്റ് അരവിന്ദ് പിള്ളയുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ശ്രേയ മഹേഷ് ഈശ്വര പ്രാർത്ഥനയും സെക്രട്ടറി മഹേഷ് കൃഷ്ണൻ ഏവരെയും സ്വാഗതവും ചെയ്തു. പ്രസിഡന്റ് തന്റെ അദ്ധ്യക്ഷ പ്രസംഗത്തിൽ ഏവർക്കും ഓണാശംസകൾ നൽകുകയും ഈ ഓണാഘോഷ പരിപാടി വിജയമാക്കുവാൻ പ്രവർത്തിച്ച ഏവരോടും നന്ദി അറിയിക്കുകയും ചെയ്തു.


ഓണാഘോഷ പരിപാടികൾ കേരളാ ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ പ്രസിഡന്റ് ജി.കെ.പിള്ള ഉദ്ഘാടനം ചെയ്തു. തദവസരത്തിൽ കെ.എച്ച്.എൻ.എയുടെ വിവിധ കർമ്മ പരിപാടികളെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു.

vachakam
vachakam
vachakam

കൂടാതെ വിശിഷ്ടാതിഥികളായി വേൾഡ് ഹിന്ദു പാർലിയമെന്റ് ചെയർമാൻ മാധവൻ നായർ, കെ.എച്ച്.എൻ.എ കൺവൻഷൻ ചെയർമാൻ രൻജിത് പിള്ള എന്നിവരും സന്നിഹിതരായിരുന്നു. ലോകമെമ്പാടുമുള്ള ഹിന്ദു സമൂഹത്തെ ഏകീകരിക്കുവാനും അവർക്ക് ഒരു പുതിയ ദിശാബോധം നൽകുവാനും ലക്ഷ്യമിട്ട് ഒരു ലോക ഹിന്ദു പാർലിയമെന്റ് രൂപീകരിക്കണമെന്നുള്ള സ്വാമി സത്യാനന്ദ സരസ്വതി തിരുവടികളുടെ ആഗ്രഹം സാക്ഷാത്കരിക്കപ്പെടുകയാണെന്ന് മാധവൻ നായർ പ്രത്യേകം ഏടുത്തു പറഞ്ഞു.


2023 ൽ ഹൂസ്റ്റണിൽ വച്ചു നടത്തുന്ന ഹിന്ദു സംഗമത്തേക്കുറിച്ചും കെ.എച്ച്.എൻ.എയുടെ വിവിധ പ്രവർത്തനങ്ങളെക്കുറിച്ചും കൺവൻഷൻ ചെയർമാൻ രഞ്ജിത്ത് പിള്ള വിശദമായി സംസാരിക്കുകയും ഓണ സന്ദേശം നൽകുകയും ചെയ്തു. ഓണാഘോഷത്തോടനുബന്ധിച്ച് അത്തപ്പൂവിടൽ, തിരുവാതിരകളി, വിവിധ നൃത്തങ്ങൾ, ഗാനാലാപനം, അന്താക്ഷരി തുടങ്ങി വിവിധ പരിപാടികൾ അരങ്ങേറി.

vachakam
vachakam
vachakam

തദവസരത്തിൽ കെ.എച്ച്.എൻ.എയുടെ പ്രസിദ്ധീകരണമായ അഞ്ജലിയുടെ പ്രകാശനം ജി.കെ. പിള്ളയിൽ നിന്നും അരവിന്ദ് പിള്ള സ്വീകരിച്ചുകൊണ്ട് നിർവ്വഹിച്ചു. ചടങ്ങിൽ കെ.എച്ച്.എൻ.എ ജുഡീഷ്യൽ കൗൺസിൽ ചെയർമാൻ അനിൽപിള്ള, കൗൺസിൽ മെമ്പർ സതീശൻ നായർ, ഡയറക്ടർ ബോർഡ് അംഗം വിജി നായർ, ട്രസ്റ്റി ബോർഡംഗം പ്രസന്നൻ പിള്ള എന്നിവരും സന്നിഹിതരായിരുന്നു.