ഫീനിക്സിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ തീപിടുത്തത്തിൽ നാല് മരണം ;ഒമ്പത് പേർക്ക് പരിക്ക് 

JUNE 10, 2021, 9:31 PM

ഫീനിക്‌സിൽ ഉണ്ടായ തീപിടുത്തത്തിൽ നാല് പേർ കൊല്ലപ്പെടുകയും ഒമ്പത് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ട്. പരിക്കേറ്റവരെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഫീനിക്സ് അഗ്നിശമന വകുപ്പ് അറിയിച്ചു. രാത്രി പത്തിന് പപ്പാഗോ പാർക്കിന് സമീപം, ലൂപ്പ് 202 ന്റെ കിഴക്കോട്ടുള്ള പാതയിലാണ് പാൽ കടത്തുന്ന സെമിട്രക്ക് മൂലം അപകടമുണ്ടായതെന്ന് അരിസോണ ഡിപ്പാർട്ട്‌മെന്റ് ഓഫ് പബ്ലിക് സേഫ്റ്റി അധികൃതർ  പറഞ്ഞു.അതേ സമയം  സെമിട്രക്കിൽ നിന്ന്  പാലും ഡീസൽ ഇന്ധനവും ചോർന്നതായി സംഭവ സ്ഥലത്ത് നിന്ന് കണ്ടെത്തിയതായി അഗ്നിശമന സേനാംഗങ്ങൾ വ്യക്തമാക്കി.

അപകടത്തിൽപ്പെട്ട വാഹനങ്ങളിലൊന്നിൽ തീപിടിത്തമുണ്ടായതായി എൻ‌ബി‌സി അഫിലിയേറ്റ് ഫീനിക്സിന്റെ കെ‌പി‌എൻ‌എക്സ് അറിയിച്ചു. ട്രക്ക് ദേശീയപാതയിൽ കിഴക്കോട്ട് പോവുകയായിരുന്നെന്നും  വാൻ ബ്യൂറൻ തെരുവുകളിലെ ഗതാഗതക്കുരുക്കിൽ  വേഗത കുറയ്ക്കുന്നതിൽ പരാജയപ്പെട്ടതായും ഏഴ് വാഹനങ്ങളിൽ ഇടിച്ചതായും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.ട്രക്കിൽ നിന്ന് വേർപെട്ട ടാങ്ക്  ട്രാഫിക് കടന്ന് കോൺക്രീറ്റ് ബാരിയറിനു മുകളിലൂടെ തെന്നിമാറി പടിഞ്ഞാറൻ പാതകളിൽ വന്നിറങ്ങി തീപിടിത്തമുണ്ടായതായി സ്റ്റേറ്റ് ഏജൻസി അറിയിച്ചു.സംഭവസ്ഥലത്ത്  വെച്ച തന്നെ നാല് പേർ മരിച്ചു. നാല് പുരുഷന്മാരും രണ്ട് സ്ത്രീകളും ഉൾപ്പെടെ ആറ് പേര്  ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ തുടരുകയാണ്.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam