ഫ്‌ളോറിഡ: ഫ്‌ളോറിഡയില്‍ കാണാതായ സ്ത്രീയെ വേര്‍പിരിഞ്ഞ ഭര്‍ത്താവിന്റെ സ്റ്റോറേജ് യൂണിറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അപ്പോപ്കയിലെ വിഗ്ഗിന്‍സ് റോഡിലെ സെല്‍ഫ് സ്റ്റോറേജിലെ സ്റ്റോറേജ് യൂണിറ്റില്‍ ശനിയാഴ്ചയാണ് ഷക്കീറ ഇവോണ്‍ റക്കറെ (37) എന്ന യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഓറഞ്ച് കൗണ്ടി ഷെരീഫ് ഓഫീസ് ശനിയാഴ്ച ഫെയ്‌സ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. റക്കറിന്റെ കേസ് നരഹത്യയായാണ് ഷെരീഫിന്റെ ഓഫീസ് അന്വേഷിക്കുന്നത്.
വിന്റര്‍ സ്പ്രിംഗ്സ് പോലീസ് ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നുള്ള മിസ്സിംഗ് പേഴ്സണ്‍സ് ഫ്ളയര്‍ പ്രകാരം നവംബര്‍ 11-ന് രാത്രിയാണ് റക്കര്‍ വിന്റര്‍ സ്പ്രിംഗ്സിലെ തന്റെ വീട്ടില്‍ നിന്ന് ഇറങ്ങുന്നത് അവസാനമായി കണ്ടത്.
വിന്റര്‍ സ്പ്രിംഗ്‌സ് പൊലീസ് ഡിപ്പാര്‍ട്ട്മെന്റ് മേധാവി മാത്യു ട്രാച്ച് ഞായറാഴ്ച ഒരു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്, റക്കര്‍ 'മിസ്റ്റര്‍ ഹില്ലിനൊപ്പം പുറപ്പെട്ട് പോള്‍ക്ക് കൗണ്ടിയിലെ ഡാവന്‍പോര്‍ട്ട് ഏരിയയിലേക്ക് നീങ്ങിയെന്നാണ്. റക്കറിനെ അവസാനമായി കണ്ടത് മുതല്‍ അവളുടെ മൃതദേഹം കണ്ടെത്തുന്നത് വരെയുള്ള സമയക്രമം വ്യക്തമല്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്