മിനസോട്ട- അമേരിക്കന്‍ വനിത ഡയാന ആസ്ട്രോഗിന് ഗിന്നസ് റെക്കോർഡ്. കൈവിരലുകളിലെ നഖങ്ങളുടെ വലിപ്പത്തിലാണ് ഇവർ ഗിന്നസ് ബുക്കിൽ ഇടം നേടിയത്. ഇരു കരങ്ങളിലുമായി ഏറ്റവും നീളമുള്ള നഖങ്ങളുള്ള സ്ത്രീ എന്ന റിക്കാര്‍ഡാണ് അവര്‍ സ്വന്തമാക്കിയത്.
നഖങ്ങൾക്ക് നീളം 42 അടിയും 10.4 ഇഞ്ചും. രണ്ട് ഗിന്നസ് ലോക റെക്കോര്‍ഡുകള്‍ക്ക് ഉടമയാണ് ഡയാന ഇപ്പോള്‍. 18 അടി 9.7 ഇഞ്ച് ആയിരുന്നു മുമ്പത്തെ റിക്കാര്‍ഡ്.
25 വര്‍ഷത്തിലേറെയായി നഖം വളര്‍ത്തുന്ന ആംസ്ട്രോംഗിന്റെ ഏറ്റവും നീളമുള്ള നഖം വലത് തള്ളവിരലിലാണ്, 4 അടിയും 6.7 ഇഞ്ചും.
ഡയാന നഖം വളര്‍ത്താന്‍ വളര്‍ത്താന്‍ തുടങ്ങിയതിന് പിന്നിലൊരു കഥയുണ്ട്. നേരത്തെ ഇവരുടെ മകള്‍ ലതീഷയായിരുന്നു ഡയാനയ്ക്ക് നഖങ്ങള്‍ വൃത്തിയാക്കി നല്‍കിയിരുന്നത്. പതിനാറാം വയസ്സില്‍ ആസ്തമ ബാധിച്ച് മകള്‍ ലതിഷ മരിച്ചതിനെ തുടര്‍ന്നാണ് താന്‍ നഖം വളര്‍ത്താന്‍ തുടങ്ങിയതെന്ന് ആംസ്ട്രോങ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്