ടെക്‌സാസ്‌ കൂട്ടക്കൊല; സ്വകാര്യമായി എത്തി കൊല്ലപ്പെട്ടവർക്ക് അശ്രുപുഷ്പങ്ങൾ അർപ്പിച്ച് മേഗൻ മാർക്കിൾ

MAY 27, 2022, 8:01 PM

ടെക്‌സാസിലെ സ്‌കൂളിൽ നടന്ന കൂട്ടക്കൊലയിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിച്ച് മേഗൻ മാർക്കിൾ. മേഗൻ  കൂട്ടക്കൊല നടന്ന സ്ഥലത്തിനടുത്തുള്ള സ്മാരകം സന്ദർശിച്ച്  വെളുത്ത  റോസാപ്പൂക്കൾ അർപ്പിക്കുകയും ചെയ്തു.  ഉവാള്‍ഡെ കൗണ്ടി കോടതിക്ക് സമീപത്തുള്ള  സ്മാരകമാണ്  സന്ദർശിച്ചത്. 

ഇതിന് സമീപത്തെ റോബ് എലിമെന്ററി സ്‌കൂളിലാണ് ക്രൂരമായ കൂട്ടക്കൊല നടന്നത്. രക്തദാന പരിപാടി സംഘടിപ്പിച്ച  ഉവാൾഡെ കമ്മ്യൂണിറ്റി സെന്ററും മേഗൻ സന്ദർശിച്ചു. ചുറ്റും നടന്ന് സൗകര്യങ്ങൾ വീക്ഷിച്ച മേഗൻസന്നദ്ധപ്രവർത്തകർക്ക്  ഭക്ഷണവും നൽകി.