മീറ്റ് ഫ്രീ ക്യാപംസായി ഓക്സ്ഫോര്‍ഡ് സര്‍വകലാശാല

NOVEMBER 21, 2020, 12:09 PM

ഇംഗ്ളണ്ടിലെ പ്രശസ്തമായ ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയെ മീറ്റ് ഫ്രീ ക്യാപംസാക്കാന്‍ ഒരുങ്ങി വിദ്യാര്‍ത്ഥി സംഘം. ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയ്ക്ക് കീഴിലുള്ള വോര്‍സെസ്റ്റര്‍ കോളേജിലുള്ള വിദ്യാര്‍ത്ഥി സംഘമാണ് ബീഫ്, മട്ടണ്‍ നിരോധനത്തിന് അനുകൂല പ്രമേയവുമായി എത്തിയിരിക്കുന്നത്. ഇതിനു പിന്നില്‍ ഇന്ത്യന്‍ വംശജനായ വിഹാന്‍ ജെയിന്‍ എന്ന വിദ്യാര്‍ത്ഥിയാണെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. സര്‍വകലാശാലയിലെ ഹരിതഗൃഹ ഉദ്യമനത്തിന്റെ ഭാഗമായാണ് ഈ നീക്കമെന്നറിയുന്നു. വിഹാന്‍ ജെയിനിന്റെ നേതൃത്വത്തിലുള്ള സംഘം വിദ്യാര്‍ത്ഥി യൂണിയനോട് ക്യാംപസിലെ കാന്റീനില്‍ ബീഫ്, മട്ടണ്‍ എന്നിവ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം നല്‍കിയത്.

ഈ പ്രമേയം വിദ്യാര്‍ത്ഥി യൂണിയനില്‍ വന്‍ വോട്ടോടെ പാസായി. ഇതോടെ സര്‍വകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളില്‍ ബീഫിന്റെയും മട്ടന്റെയും ഉപയോഗം കുറയുകയും കാലക്രമത്തില്‍ പൂര്‍ണമായി നിരോധനം ഉണ്ടാവുകയും ചെയ്യും. ഈ നിരോധനം പ്രാദേശിക സമ്ബദ്വ്യവസ്ഥയെ ബാധിക്കുമെന്ന എതിര്‍പ്പ് അംഗീകരിക്കപ്പെട്ടില്ല. മാത്രമല്ല 2030ല്‍ കാലാവസ്ഥാ വ്യതിയാനത്തിലുണ്ടാക്കാന്‍ ആഗ്രഹിക്കുന്ന നേട്ടം ഈ നിരോധനത്തിലൂടെ കൈവരിക്കാന്‍ കഴിയുമെന്നും ബന്ധപ്പെട്ടവര്‍ വിശദമാക്കുന്നു. ഈ നിരോധനത്തിലൂടെ 1.5 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ രണ്ട് ഡിഗ്രി സെല്‍ഷ്യസ് വരെ താപം കുറയ്ക്കാന്‍ കഴിയുമെന്നും പ്രമേയ അനുകൂലികള്‍ അവകാശപ്പെടുന്നു. നിലവില്‍ യൂണിവേഴ്സിറ്റി കാന്റീനിലേക്ക് വാങ്ങുന്ന മാംസത്തിന്റെ അളവില്‍ 28 ശതമാനം കുറവു വരുത്താനും നീക്കമായിട്ടുണ്ട്. ലണ്ടന്‍ സ്കൂള്‍ ഒഫ് ഇക്കണോമിക്സ്, യൂണിവേഴ്സിറ്റി ഒഫ് ലണ്ടന്‍ എന്നിവിടങ്ങളില്‍ നേരത്തേ തന്നെ ബീഫ്, മട്ടണ്‍ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

vachakam
vachakam
vachakam

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS