നിയന്ത്രണങ്ങൾ വേണ്ട : മാസ്‌കുകൾ പരസ്യമായി കത്തിച്ച് പ്രതിഷേധം

MARCH 7, 2021, 10:11 PM

ലോകത്ത് കൊറോണ വ്യാപനം കുറഞ്ഞുവരുന്ന സാഹചര്യത്തിലും രോഗപ്രതിരോധം വർദ്ധിപ്പിക്കുകയും മാനദണ്ഡങ്ങൾ പാലിക്കുകയും വേണമെന്നാണ് ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശം. എന്നാൽ ഇത്തരത്തിലുള്ള ഒരു നിയന്ത്രണങ്ങളും ആവശ്യമില്ലെന്നുള്ള അഭിപ്രായത്തിലാണ് അമേരിക്കൻ ജനത. കൊറോണ മാനദണ്ഡങ്ങൾക്കെതിരെ പ്രതിഷേധിച്ച് ഇവർ മാസ്‌കുകൾ കത്തിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സാമൂഹിക മാദ്ധ്യമങ്ങളിൽ വൈറലാകുന്നത്.

 

അമേരിക്കയിലെ ഐഡഹോയിലാണ് സംഭവം. നിരവധി ആളുകൾ ചേർന്ന് ഫേസ്മാസ്‌ക്കുകൾ വീപ്പയിലിട്ട് കത്തിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. കുട്ടികളെ അവരുടെ രക്ഷിതാക്കൾ ഇതിനായി നിർബന്ധിക്കുന്നതും കാണാം. ഒരു മാദ്ധ്യമപ്രവർത്തകനാണ് വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചത്.

vachakam
vachakam
vachakam

Parents encouraging kids to burn masks on Idaho Capitol steps pic.twitter.com/VOYfOYqwwt

— Sergio Olmos (@MrOlmos) March 6, 2021

വീഡിയോ വൈറലായതോടെ വിമർശനവുമായി നിരവധി പേരാണ് രംഗത്തെത്തിയത്. കൊറോണയെ തോൽപ്പിക്കാൻ വേണ്ടി ആരോഗ്യപ്രവർത്തകർ കഷ്ടപ്പെടുമ്പോൾ ഇതൊന്നും കണക്കിലെടുക്കാതെയാണ് ആളുകൾ ഇത്തരത്തിലുള്ള പ്രവർത്തകൾ ചെയ്യുന്നത് എന്നാണ് സോഷ്യൽ മീഡിയയിലൂടെ ആളുകൾ പ്രതികരിക്കുന്നത്. അമേരിക്കയിൽ കൊറോണ വ്യാപനം വർദ്ധിച്ചിരിക്കുന്ന സാഹചര്യത്തിലാണ് മാസ്‌ക് കത്തിച്ച് പ്രതിഷേധം നടത്തുന്നതെന്നും പൊതുജനം വിമർശിക്കുന്നു.

vachakam
vachakam
vachakam

അമേരിക്കയിലെ ചില സംസ്ഥാനങ്ങളിൽ മാസ്‌ക് ധരിക്കുന്നത് നിർബന്ധമാക്കിയിട്ടില്ല. ഇതിനെതിരെയും വിമർശനങ്ങൾ ഉയരുന്നുണ്ട്.

 

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam