തിരഞ്ഞെടുപ്പുകൾ എളുപ്പത്തിലാക്കും

MARCH 7, 2021, 5:00 PM

ആലബാമ, സെൽമായിൽ 1965 ൽ ജനങ്ങൾ പോളിംഗ് ബൂത്തുകളിലെ വർണ്ണ വിവേചനത്തിന് എതിരെ പ്രതിഷേധം അറിയിച്ചു കൊണ്ട് നടന്ന മാർച്ചിന് നേരെ പോലീസ് അക്രമണം അഴിച്ചു വിട്ടു. ആ സംഭവം നടന്നതിന്റെ 56-ാം വാർഷികം പ്രമാണിച്ച് ബൈഡൻ ഒരു എക്‌സിക്യൂട്ടീവ് ഓർഡർ ഒപ്പു വയ്ക്കുന്നു, ഞായറാഴ്ച. അമേരിക്കയിലെ തിരഞ്ഞെടുപ്പുകളിൽ വോട്ടു രേഖപ്പെടുത്തുന്നത് എളുപ്പത്തിലാക്കാനും, സുഗമമാക്കാനും ലക്ഷ്യം വച്ച് കൊണ്ട് റിപ്പബ്ലിക്കൻ സ്വാധീനമുള്ള സംസ്ഥാനങ്ങളിൽ നിയമനിർമ്മാണത്തിലൂടെ വോട്ടുകൾ രേഖപ്പെടുത്തുന്നത് കുറയ്ക്കാൻ പരിശ്രമിക്കുന്ന പശ്ചാത്തലത്തിൽ ബൈഡന്റെ ഈ പുതിയ നീക്കം ശ്രദ്ധേയമാണ്.

ബുധനാഴ്ച കോൺഗ്രസ് വോട്ടിംഗിൽ പുരോഗമനപരമായ പരിഷ്‌കാരങ്ങൾ വോട്ടിംഗിൽ കൊണ്ട് വരുന്നതിന് വേണ്ടിയുള്ള ഒരു പുതിയ ബിൽ പാസാക്കി. പക്ഷേ  അത് ഇനി സെനറ്റിൽ പാസാക്കണം. ബൈഡന്റെ ഓർഡർ അനുസരിച്ച് 200 ദിവസങ്ങൾക്കകം, ഫെഡറൽ ഏജൻസികൾ, വോട്ടർ രജിസ്‌ട്രേഷന്റെ കാര്യവും, തിരഞ്ഞെടുപ്പ് വിവരങ്ങൾ വോട്ടർമാർക്ക് നൽകുന്ന രീതികളെക്കുറിച്ചും എടുക്കേണ്ട നടപടികൾ എന്തൊക്കെ ആകണം എന്ന നിർദ്ദേശങ്ങൾ സമർപ്പിക്കാൻ ആവശ്യപ്പെടുന്നു.

യു.എസ്. ചീഫ് ഇൻഫർമേഷൻ ഓഫീസർ, ഫെഡറൽ വെബ്‌സൈറ്റുകൾ നവീകരിക്കാനും, ഡിജിറ്റൽ സൗകര്യങ്ങൾ വിപുലപ്പെടുത്താനും ആവശ്യപ്പെടുന്നുണ്ട് ഈ ഓർഡറിൽകൂടി. തെരഞ്ഞെടുപ്പുകളെ ആധുനീകരിക്കുക വഴി ജനങ്ങൾ വോട്ടു ചെയ്യുന്നതു കൂടുതൽ എളുപ്പത്തിലാകും.

vachakam
vachakam
vachakam

Biden marks Selma anniversary with order to expand voting access

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam