ജീമോൻ റാന്നി
ഹൂസ്റ്റൺ: മലയാളി അസ്സോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റന്റെ (മാഗ്) 2021 ഭരണ സമിതിയുടെ പ്രവർത്തന ഉദ്ഘാടനം എൻ.കെ പ്രേമചന്ദ്രൻ എം.പി ജനുവരി 30ന് ശനിയാഴ്ച നിർവഹിക്കും. ശനിയാഴ്ച രാവിലെ 10 ന് (ഇന്ത്യൻ സമയം രാത്രി 9.30) സെൻട്രൽ സമയം) സമ്മേളനം ആരംഭിക്കും.
പ്രസിഡന്റ് വിനോദ് വാസുദേവൻ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പ്രമുഖ ശാസ്ത്രജ്ഞൻ നമ്പി നാരായണൻ, വിക്രം സാരാഭായ് സ്പേസ് സെന്റർ ഡയറക്ടർ എസ്. സോമനാഥ് എന്നിവർ മുഖ്യ പ്രഭാഷണങ്ങൾ നടത്തും. പ്രശസ്ത മജീഷ്യനും മോട്ടിവേഷണൽ സ്പീക്കറുമായ ഗോപിനാഥ് മുതുകാടിന്റെ മോട്ടിവേഷണൽ പ്രഭാഷണം സമ്മേളനത്തെ അനുഗ്രഹീതമാക്കും. ജനുവരി 17നാണ് പുതിയ സമിതി അധികാരമേറ്റത്.
ഫോമാ റീജിയണൽ വൈസ് പ്രസിഡന്റ് ഡോ. സാം ജോസഫ്, ഫോമാ ട്രസ്റ്റി ബോർഡ് മെമ്പർ എബ്രഹാം ഈപ്പൻ, മാഗ് ട്രസ്റ്റി ബോർഡ് ചെയർമാൻ ജോഷ്വ ജോർജ്, ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റൺ (ഐനാഗ്) പ്രസിഡന്റ് ഡോ. അനുമോൾ തോമസ് എന്നിവർ ആശംസകൾ നേരും. വിഖ്യാത ക്ലാസിക്കൽ ഡാൻസർ അനിത പ്രസാദ്, പിന്നണി ഗായകൻ രവിശങ്കർ എന്നിവർ നയിക്കുന്ന കലാപരിപാടികൾ സമ്മേളനത്തിന് മാറ്റ് കൂട്ടും.
സ്റ്റാഫോഡ് സിറ്റിയിലെ മാഗിന്റെ ആസ്ഥാന കേന്ദ്രമായ കേരള ഹൗസിൽ വച്ച് നടക്കുന്ന ഉദ്ഘാടന പരിപാടികൾ കോവിഡ് പ്രേട്ടേക്കോൾ അനുസരിച്ചായിരിക്കും ക്രമീകരിക്കുക. പ്രതിസന്ധിയുടെ കാലഘട്ടത്തിലും സാമൂഹിക സാംസ്കാരിക പ്രവർത്തനങ്ങൾക്കും ജീവകാരുണ്യ സംരംഭങ്ങൾക്കും ഊന്നൽ നൽകുന്ന മാഗിന്റെ മുന്നേറ്റങ്ങൾക്ക് ഏവരുടെയും പിന്തുണയും പ്രാർത്ഥനയും ഉണ്ടാവണമെന്ന് പ്രസിഡന്റ് വിനോദ് വാസുദേവൻ, വൈസ് പ്രസിഡന്റ് സൈമൺ വാളച്ചേരിൽ, സെക്രട്ടറി ജിജോ ജോസഫ്, പ്രോഗ്രാം കോഓർഡിനേറ്റർ റെനി കവലയിൽ എന്നിവർ അഭ്യർത്ഥിച്ചു.
ഉദ്ഘാടന പരിപാടികൾ ഹോസ്റ്റ് ചെയ്യുന്നത് ഡോ. രഞ്ജിത് പിള്ള ആണ്. ജനുവരി 30ാം തീയതി ശനിയാഴ്ച (ഇടഠ 10 അങ, കടഠ 9.30 ജങ) ആണ് പരിപാടികളുടെ സമയവിവരം. മാഗിന്റെ ഫെയ്സ്ബുക്ക് പേജിൽ പരിപാടികൾ തത്സമയം കാണാം.
വിനോദ് വാസുദേവൻ (പ്രസിഡന്റ്), ജോജി ജോസഫ് (സെക്രട്ടറി), മാത്യു കൂട്ടാലിൽ (ട്രഷറർ), സൈമൺ വാളച്ചേരിൽ (വൈസ് പ്രസിഡന്റ്), രജേഷ് വർഗീസ് (ജോയിന്റ് സെക്രട്ടറി), രമേശ് അത്തിയോടി (ജോയിന്റ് ട്രഷറർ), എബ്രഹാം തോമസ് (ചാരിറ്റി ചെയർ), റെനി കവലയിൽ (പ്രോഗ്രാം കോഓർഡിനേറ്റർ), റെജി ജോൺ (സ്പോർട്സ് കോഓർഡിനേറ്റർ), റോയ് മാത്യു (സീനിയർ സിറ്റിസൺസ് കോഓർഡിനേറ്റർ), ഡോ. ബിജു കെ. പിള്ള (പി.ആർ.ഒ), ഷാജു തോമസ് (മെമ്പർ ഷിപ്പ് കോഓർഡിനേറ്റർ), ഷിബി റോയ് (വിമൻസ് ഫോറം), ക്ലാരമ്മ മാത്യൂസ് (വിമൻസ് ഫോറം), സൂര്യജിത്ത് സുഭാഷിതൻ (യൂത്ത് കോഓർഡിനേറ്റർ) എന്നിവരാണ് മാഗിന്റെ 2021 ബോർഡ് ഓഫ് ഡയറക്ടേഴ്സ്.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
Follow vachakam.com on Facebook (Facebook.com/vachakam), Twitter and Subscribe Vachakam.com's YouTube Channel (YouTube.com/vachakam).
നിങ്ങളുടെ പ്രിയപ്പെട്ടവരുടെ വേർപാടു സംബന്ധിച്ച വാർത്തകൾ, നിങ്ങൾ എഴുതിയ കഥകൾ, കവിതകൾ, ലേഖനങ്ങൾ, മറ്റു രചനകൾ വാചകം.കോം -ൽ പ്രസിദ്ധീകരിക്കുന്നതിനായി [email protected] ലേക്ക് ഇമെയിൽ അയക്കുക.
വാചകം.കോം ആർട്ടിക്കിൾ, അനുഭവങ്ങൾ പാഠങ്ങൾ, കിഡ്സ് എന്നീ സെക്ഷനുകളിൽ പ്രസിദ്ധീകരിക്കുന്ന കഥ, കവിത, ലേഖനങ്ങൾ, മറ്റു രചനകൾ എന്നിവയുടെ പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. ഇവയുടെ പകർപ്പവകാശo സംബന്ധിച്ചതോ, മറ്റു പരാതികളിലോ Vachakam Ltd കക്ഷി ആയിരിക്കുന്നതല്ല.