അബോര്‍ഷന്‍ ക്ലിനിക്ക് സന്ദര്‍ശിക്കുന്നതിന്റെ ലൊക്കേഷന്‍ ഹിസ്റ്ററി നീക്കം ചെയ്യും; പുതിയ നീക്കവുമായി ഗൂഗിള്‍

JULY 2, 2022, 11:24 PM

വാഷിങ്ടണ്‍: യു.എസില്‍ അബോര്‍ഷന്‍ ക്ലിനിക്കുകള്‍ സന്ദര്‍ശിക്കുന്നതിന്റെ ലൊക്കേഷന്‍ ഹിസ്റ്ററി നീക്കം ചെയ്യുമെന്ന് ഗൂഗിള്‍. ഇതിനുള്ള നടപടികള്‍ ആരംഭിച്ചതായി ഗൂഗിള്‍ വ്യക്തമാക്കി. ഇത്തരം സ്ഥലങ്ങളില്‍ സ്വകാര്യത ആവശ്യമായതിനാലാണ് പുതിയ നടപടി.

 വരും ആഴ്ചകളിലാവും ഈ മാറ്റങ്ങള്‍ നിലവില്‍ വരുക. ഇത്തരം സ്ഥലങ്ങളില്‍ ആരെങ്കിലും സന്ദര്‍ശനം നടത്തിയാല്‍ സിസ്റ്റം അത് സ്വയം തിരിച്ചറിയുകയും വിസിറ്റിന് തൊട്ടുപിന്നാലെ എന്‍ട്രികള്‍ ഹിസ്റ്ററിയില്‍ നിന്ന് മായ്ച്ച് കളയുകയും ചെയ്യും. ഗൂഗിളിലെ സീനിയര്‍ വൈസ് പ്രസിഡന്റ് ജെന്‍ ഫിറ്റ്‌സ്പാട്രികാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വിട്ടത്.

വെയിറ്റ് ലോസ് ക്ലിനിക്കുകള്‍, അഡ്ക്ഷന്‍ ട്രീറ്റമെന്റ് കേന്ദ്രങ്ങള്‍, ഫെര്‍ട്ടിലിറ്റി സെന്ററുകള്‍, എന്നിവ സന്ദര്‍ശിക്കുന്നതും ഹിസ്റ്ററിയില്‍ നിന്ന് സ്വയം നീക്കം ചെയ്യപ്പെടും. ഇത്തരം സ്ഥലങ്ങളുടെ വിവരങ്ങള്‍ ഒന്നും ഗൂഗിള്‍ ശേഖരിക്കില്ല.

vachakam
vachakam
vachakam

ഗര്‍ഭഛിദ്രം ഭരണഘടനാ അവകാശമല്ലെന്ന് അമേരിക്കന്‍ സുപ്രീം കോടതി വിധി പുറപ്പെടുവിച്ചിരുന്നു. പിന്നാലെ തന്നെ ഇത്തരം സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നവരുടെ ഹിസ്റ്ററി വിവരങ്ങള്‍ ശേഖരിക്കുന്നത് നിയന്ത്രിക്കണമെന്ന് ഗൂഗിളിനോടും മറ്റ് ടെക് ഭീമന്മാരോടും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടിരുന്നു. അതിന് പിന്നാലെയാണ് ഗൂഗിളിന്റെ പുതിയ നീക്കം.

ലൊക്കേഷന്‍ വിവരങ്ങള്‍ ശേഖരിക്കപ്പെട്ടാല്‍ അബോര്‍ഷന്‍ സംബന്ധിച്ച അന്വേഷണങ്ങള്‍ക്കും വിചാരണക്കും ഈ ഡിജിറ്റല്‍ തെളിവുകള്‍ ഉപയോഗിക്കപ്പെടും. ഈ സാഹചര്യത്തിലാണ് അവ നീക്കം ചെയ്യാന്‍ പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam