ന്യൂജേർസി പാലത്തിൽ തന്റെ ചെറുവിമാനം സുരക്ഷിതമായി ഇറക്കി

JULY 22, 2021, 4:03 PM

ന്യൂജേർസി പാലത്തിൽ തിങ്കളാഴ്ച ഒരു 18 കാരൻ ലാൻഡൻ ലൂക്കാസ്, താൻ പറത്തിക്കൊണ്ടു വന്ന ചെറുവിമാനം അടിയന്തിരമായി താഴെ ഇറക്കി അപകടം ഒഴിവാക്കി. തെക്കൻ ന്യൂജേർസി സമുദ്ര തീരത്തു കൂടെ ഒരു ചെറുവിമാനം പറത്തിവരുമ്പോൾ പ്ലെയിനിന്റെ എയർ ബോക്‌സ് സ്പ്രിങ്ങിൽ നിന്നും പോയതു ശ്രദ്ധയിൽപ്പെട്ടു. അതു മൂലം എയർക്രാഫ്റ്റിനുള്ള ശരിയായ ഫ്‌ളൊ പെട്രോളിനു കൊടുക്കാൻ സാധിക്കില്ല. അതു മൂലം വിമാനം താഴെ ഇറക്കാൻ തീരുമാനിച്ചു.

ഓഷ്യൻ സിറ്റി മുനിസിപ്പൽ എയർപോർട്ട് ലക്ഷ്യമാക്കി നീങ്ങാം എന്നു കരുതി. പക്ഷേ അവിടം വരെ പറക്കാൻ സാധിക്കില്ലെന്നു ബോധ്യമായപ്പോൾ സുരക്ഷിതമായി താഴെ ഇറക്കാൻ പറ്റിയ സ്ഥലം നോക്കിചുറ്റിനും. റൂട്ട് 52 ഹൈവേയിൽ ഒരു പാലത്തിൽ ലൂക്കോസ് വിമാനം ഇറക്കി സുരക്ഷിതമായി. ഹൈവേയാണ് ഒഷ്യൻ സിറ്റിയെ ന്യൂജേർസിയുമായി ബന്ധിപ്പിക്കുന്നത്. സിംഗിൻ എൻജിൻ പൈപ്പർ പാലത്തിൽ ലാൻഡ് ചെയ്തു.

പൈലറ്റ് അടിയന്തരാവസ്ഥ അറിയിച്ചതിനു ശേഷം, തിങ്കളാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് 12.30 ന് എന്ന ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ അറിയിച്ചു. എയർക്രാഫ്റ്റിനും പാലത്തിലൂടെ വന്ന മറ്റുവാഹനങ്ങൾക്കും ഒന്നും കേടുപാടുകൾ സംഭവിച്ചില്ല. പൈലറ്റ് ലൂക്കാസ് മാത്രമേ വിമാനത്തിൽ ഉണ്ടായിരുന്നുള്ളൂ. പരുക്കൊന്നും പറ്റാതെ പൈലറ്റ് സന്തോഷവാനായിരുന്നു.

vachakam
vachakam
vachakam

പാലത്തിലൂടെ ഉണ്ടായിരുന്ന ഗതാഗതം മാത്രമേ ഒരു പ്രശ്‌നമായി തോന്നിയുള്ളൂ. അല്ലാതെ ഒരു പോറലും ഉണ്ടായില്ല വിമാനം ഇറക്കാൻ എന്ന് ലൂക്കോസ് പറഞ്ഞു.

Teen pilot makes emergency landing on New Jersey bridge

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam