ലേഡി ഗാഗയുടെ ഡോഗ് വാക്കറെ ആക്രമിച്ച് വളർത്തുനായ്ക്കളെ മോഷ്ടിച്ചു

FEBRUARY 26, 2021, 12:30 AM

ലോസ് ഏഞ്ചൽസ്: ലോസ് ഏഞ്ചൽസിൽ ബുധനാഴ്ച രാത്രി ലേഡി ഗാഗയുടെ ഡോഗ് വാക്കർനെ നാല് തവണ നെഞ്ചിൽ വെടിവെച്ചു അക്രമിച്ച ശേഷം   സൂപ്പർസ്റ്റാറിന്റെ പ്രിയപ്പെട്ട രണ്ട് ഫ്രഞ്ച് ബുൾഡോഗുകളെ അജ്ഞാതർ മോഷ്ടിച്ചു. വടക്കൻ സിയറ ബോണിറ്റ അവന്യൂവിലൂടെ ഗാഗയുടെ നായ്ക്കളായ ഗുസ്താവോ, കോജി, മിസ് ഏഷ്യ എന്നിവരോടൊപ്പം രാത്രി 9:40 ന് നടക്കാൻ ഇറങ്ങിയപ്പോൾ റയാൻ ഫിഷർ എന്ന നായ പരിശീലകനെ ആക്രമിക്കുകയും നായ്ക്കളെ മോഷ്ടിക്കുകയും ചെയ്തതായി ലോസ് ഏഞ്ചൽസ് പോലീസ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു.

30 കാരനായ ഫിഷറിനെ നെഞ്ചിൽ നാലുതവണ വെടിയേറ്റുവെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ എത്ര തവണ ഫിഷറിന് വെടിയേറ്റു എന്ന് പോലീസ് വ്യക്തമാക്കിയിട്ടില്ല. അക്രമിക്കപെട്ട ഫിഷറിനെ വഴിയിൽ കണ്ടെത്തുകയായിരുന്നു, ഗാഗയുടെ നായ്ക്കളായ ഗുസ്താവോ, കോജി എന്നിവരെ മോഷ്ടിക്കപെട്ടിട്ടുണ്ട് മിസ് ഏഷ്യയെ സംഭവസ്ഥലത്തു നിന്നും പിന്നീട് ലഭിച്ചു. 

പ്രാഥമിക പോലീസ് സ്കാനർ ഓഡിയോ സൂചിപ്പിക്കുന്നത്  പ്രകാരം ഒരു വെളുത്ത വാഹനം,നിസ്സാൻ, മെഴ്സിഡസ് അല്ലെങ്കിൽ ബി‌എം‌ഡബ്ല്യു  എന്നീ വാഹനങ്ങളിൽ ഏതോ ആണ് പ്രതികൾ ഉപയോഗിച്ചത് എന്ന് കരുതപ്പെടുന്നു.സംഭവ സ്ഥലത്തു നിന്ന് മറ്റുവിവരങ്ങൾ ഒന്നും കണ്ടെത്താൻ ആയിട്ടില്ല. അക്രമകാരിയുടെ വിവരങ്ങൾ ഒന്നും ലഭ്യമല്ല.ഡോഗ് വാക്കർ റയാൻ ഫിഷറിനെ നെഞ്ചിൽ നാല് തവണ വെടിവച്ചതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.സംഭവ സമയം ഇറ്റലിയിൽ ആയിരുന്ന ഗാഗ ഞെട്ടലിൽ ആണ്.നായ്ക്കളെ തിരികെ ലഭിക്കാൻ 500,000 ഡോളർ താരം വാഗ്ദാനം ചെയ്യുന്നു

vachakam
vachakam
vachakam

ഗുസ്താവോ, മിസ് ഏഷ്യ, കോജി എന്നിവർ പലപ്പോഴും ലേഡി ഗാഗയുടെ സോഷ്യൽ മീഡിയ പോസ്റ്റുകളിൽ നിറസാന്നിധ്യം ആയിരുന്നു.നായ്ക്കൾ ഗാഗയുടേതാണെന്ന് മോഷ്ടാക്കൾക്ക് അറിയാമോ എന്ന് വ്യക്തമല്ലെന്ന് നിയമപാലകർ  പറഞ്ഞു, ഫ്രഞ്ച് ബുൾഡോഗുകൾ പലപ്പോഴും ടാർഗെറ്റുചെയ്യപ്പെടുന്നത് ഉയർന്ന ഡിമാൻഡുകൾ നിലനിൽക്കുന്നത് കൊണ്ടാണ് എന്ന് പോലീസ് അറിയിച്ചു.

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ... ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam