കുടിയേറ്റ വിഷയത്തില്‍ ഇടപടലുമായി കമലാ ഹാരിസ്

JUNE 10, 2021, 8:23 PM

കുടിയേറ്റ വിഷയത്തില്‍ ഇടപെട്ട് വൈസ് പ്രസിഡന്റ് കമലാ ഹാരിസ്. കുടിയേറ്റം തടയുന്നതിനുള്ള തന്ത്രം ആവിഷ്‌കരിച്ച് കമല ഹാരിസ്. ഇത് ചര്‍ച്ച ചെയ്യാനായി ഗ്വാട്ടിമാലയിലേക്കും മെ്ക്‌സിക്കോയിലേക്കും കമലാ ഹാരിസ് സന്ദര്‍ശനം നടത്തി. അധികാരമേറ്റതിന് ശേഷമുള്ള ആദ്യത്തെ യാത്രയാണ് കമലാ ഹാരിസിന്റേത്. 

വൈസ് പ്രസിഡന്റായി അധികാരമേറ്റതിന് ശേഷം എന്തുകൊണ്ടാണ് അതിര്‍ത്തി സന്ദര്‍ശിക്കാത്തതെന്ന ചോദ്യങ്ങള്‍ക്ക് ഇതോടെ അവസാനമായിരിക്കുകയാണ്. അധികാരമേറ്റതിനുശേഷം ആദ്യത്തെ വിദേശ യാത്ര ഇവിടേക്കായിരിക്കുമെന്നായിരുന്നു നേരത്തെ വ്യക്തമാക്കിയിരുന്നതെങ്കിലും ഇപ്പോഴാണ് അതിന് സാഹചര്യം ഉണ്ടായത്. ഏത് വൈസ് പ്രസിഡന്റിന്റെ ആദ്യത്തെ വിദേശ സന്ദര്‍ശനം നിര്‍ണായകമാണ്. ഈ സമ്മര്‍ദ്ദം കുറച്ചധികമുണ്ടായിരുന്നു കമലാ ഹാരിസിന്. 

കുറ്റകൃത്യങ്ങള്‍, അഴിമതി, കാലാവസ്ഥാ വ്യതിയാനം തുടങ്ങി വന്‍തോതിലുള്ള കുടിയേറ്റത്തിന്റെ കാരണങ്ങളെക്കുറിച്ച് ഹാരിസ് വിശദമായി സംസാരിച്ചു. യാത്രയ്ക്കിടെ ദശലക്ഷക്കണക്കിന് ഡോളര്‍ സഹായവും നിക്ഷേപവും പ്രഖ്യാപിച്ചു. രേഖകളില്ലാത്ത കുടിയേറ്റക്കാര്‍ക്ക് അതിര്‍ത്തിയിലേക്ക് വരരുതെന്ന് അവര്‍ കര്‍ശന മുന്നറിയിപ്പ് നല്‍കി.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam