വത്തിക്കാന്‍ സിറ്റി: ജൂലൈ മാസം പ്രായമായവര്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥനാ മാസമായി ആചരിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ ക്രൈസ്തവ സഭയോട് ആഹ്വാനം ചെയ്തു. മെയ് മാസം കുട്ടികള്‍ക്കുള്ള പ്രാര്‍ത്ഥനാ മാസമായും ജൂണ്‍ മാസം കുടുംബങ്ങള്‍ക്കുള്ള പ്രാര്‍ത്ഥനാ മാസമായി ആചരിച്ചതുപോലെ ഈ മാസം പ്രായമായവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാനുള്ള അവസരമാക്കി മാറ്റണമെന്ന് അദ്ദേഹം പറഞ്ഞു.
''പ്രായമായവരുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കാതെ നമുക്ക് കുടുംബത്തെക്കുറിച്ച് സംസാരിക്കാന്‍ കഴിയില്ല. ഒരു ജനതയുടെ വേരുകളേയും ഓര്‍മ്മകളേയും പ്രതിനിധീകരിക്കുന്ന വയോജനങ്ങള്‍ക്കായി നമ്മള് പ്രാര്‍ത്ഥിക്കണം. അവരുടെ അനുഭവവും ജ്ഞാനവും ചെറുപ്പക്കാരെ പ്രത്യാശയോടും ഉത്തരവാദിത്തത്തോടും കൂടി ഭാവിയിലേക്ക് നോക്കാന്‍ സഹായിക്കും.'' വീഡിയോ സന്ദേശത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു.
പ്രായമായവര്‍ നമ്മുടെ ജീവിതത്തെ പോഷിപ്പിക്കുന്ന അപ്പമാണ്, ഒരു ജനതയുടെ മറഞ്ഞിരിക്കുന്ന ജ്ഞാനമാണ്. അതുകൊണ്ടാണ് നാം അവരെ പരിഗണിക്കുകയും ആദരിക്കുകയും വേണം. യുദ്ധത്തിന് ശീലിച്ച ഈ ലോകത്ത് ആര്‍ദ്രതയുടെ യഥാര്‍ത്ഥ വിപ്ലവം ആവശ്യമാണെന്നും മാര്‍പ്പാപ്പ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്