ബോറിസ് ജോണ്‍സണും ബൈഡനും ഒരുമിച്ചുള്ള അറ്റലാന്റിക് യാത്ര ഉടന്‍

JUNE 10, 2021, 9:13 PM

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും യുഎസ് പ്രസിഡന്റ് ജോ ബൈഡനും ഒരുമിച്ചുള്ള അറ്റ്‌ലാന്റിക് സമുദ്രത്തിലുള്ള യാത്ര എത്രയും വേഗം നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

കോണ്‍വാളില്‍ വെള്ളിയാഴ്ച നടക്കാനിരിക്കുന്ന ജി 7 ഉച്ചകോടിക്ക് മുന്നോടിയായി ഇരുനേതാക്കളും തമ്മിലുള്ള ആദ്യ മുഖാമുഖ കൂടിക്കാഴ്ചയില്‍ പുതിയ നിര്‍ദ്ദേശങ്ങള്‍ വ്യാഴാഴ്ച പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നയങ്ങള്‍ ഒരു പുതിയ ''അറ്റ്‌ലാന്റിക് ചാര്‍ട്ടറിന്റെ'' ഭാഗമായിരിക്കും. 1941 ല്‍ ചരിത്ര പ്രസിദ്ധമായ യാത്ര നടത്തിയത് വിന്‍സ്റ്റണ്‍ ചര്‍ച്ചിലും ഫ്രാങ്ക്‌ലിന്‍ ഡി  റൂസ്വെല്‍റ്റും ചേര്‍ന്നാണ്. രണ്ട് രാജ്യങ്ങള്‍ക്കും ഇടയിലുള്ള സമാധാനം ഉറപ്പു വരുത്തുന്നതിനുമാണ് കരാര്‍ ഉണ്ടാക്കിയത്. 

കൊവിഡ് പശ്ചാത്തലത്തിന്റെ ഭാഗമായി യാത്രാ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. പതിയ യാത്ര ഇരു രാജ്യങ്ങള്‍ക്കുമിടയിലെ ബിസിനസ് പുനസ്ഥാപിക്കാന്‍ സഹായകരമാകുമെന്നാണ് കണക്കൂകൂട്ടല്‍.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam