ഡൊമസ്റ്റിക് പോളിസി ഉപദേശകരായി രണ്ട് ഇന്ത്യന്‍ വംശജരെ കൂടി നിയമിച്ചു

MARCH 6, 2021, 6:21 PM

ജോ ബൈഡന്‍ - കമല ഹാരിസ് ടീമിന്റെ ഡൊമസ്റ്റിക് പോളിസി ഉപദേശകരായി രണ്ട് ഇന്ത്യന്‍ വംശജരെ കൂടി നിയമിച്ചു. ചിരാഗ് ബെയ്ന്‍, പ്രൊണിറ്റ ഗുപ്ത എന്നിവരെയാണ് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ നിയമിച്ചത്. ഇതു സംബന്ധിച്ചു മാര്‍ച്ച്‌ അഞ്ചിനാണു വൈറ്റ് ഹൗസ് സ്ഥിരീകരണം നല്‍കിയത്

ഇന്ത്യന്‍ അമേരിക്കന്‍ വംശജര്‍ അമേരിക്ക കയ്യടക്കുന്നു എന്നു ബൈഡന്‍ തമാശ രൂപേണ പ്രസ്താവിച്ചതിനു തൊട്ടടുത്ത ദിവസം തന്നെ രണ്ടു പേരെ നിയമിച്ചത് ഏറെ ചര്‍ച്ചാ വിഷയമായി. ബൈഡന്‍ വൈസ് പ്രസിഡന്റായിരിക്കുമ്ബോള്‍ ഒബാമ ഭരണത്തില്‍ ഇരുവരും സുപ്രധാന പങ്ക് വഹിച്ചിരുന്നു.

ചിരാഗ് ക്രിമിനല്‍ ജസ്റ്റിസിന്റെയും ഗുപ്ത ലേബര്‍ ആന്‍ഡ് വര്‍ക്കേഴ്സിന്റെയും ചുമതലയിലാണ് നിയമിച്ചിരിക്കുന്നത്.

vachakam
vachakam
vachakam

ഇരുവര്‍ക്കും സെനറ്റിന്റെ അംഗീകാരം ആവശ്യമില്ല. ബൈഡന്റെ സ്റ്റാഫായിട്ടാണ് ഇവരെ നിയമിച്ചിരിക്കുന്നത്. സിവില്‍ റൈറ്റ്സ് ക്രൈംസ് പ്രോസിക്യൂട്ടറായി ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് സിവില്‍ റൈറ്റ്സ് ഡിവിഷനില്‍ ചിരാജ് പ്രവര്‍ത്തിച്ചിരുന്നു. ഗുപ്ത ബൈഡന്‍ ഭരണത്തില്‍ ലേബര്‍ ഡിപ്പാര്‍ട്ട്‌മെന്റ് വുമണ്‍സ് ബ്യുറോ ഡപ്പ്യൂട്ടി ഡയറക്ടറായിരുന്നു.

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam