ഓഗസ്റ്റില്‍ തൊഴില്‍ വേക്കന്‍സികള്‍ കുറഞ്ഞെങ്കിലും റിക്രൂട്ടിംഗ് വര്‍ധിച്ചു

OCTOBER 4, 2022, 2:54 PM

വാഷിംഗ്ടണ്‍: ഓഗസ്റ്റ് മാസത്തില്‍ യുഎസില്‍ തൊഴില്‍ വേക്കന്‍സികള്‍ ഗണ്യമായി കുറഞ്ഞെന്ന് തൊഴില്‍ വകുപ്പ് കണക്കുകള്‍. 2020 മാര്‍ച്ചിന് ശേഷമുള്ള ഏറ്റവും വലിയ ഇടിവാണിത്. ജൂലൈ മാസത്തില്‍ 11.2 ദശലക്ഷം തൊഴില്‍ അവസരങ്ങളാണ് ലിസ്റ്റ് ചെയ്തിരുന്നത്. ഇത് ഓഗസ്റ്റില്‍ 10.1 ദശലക്ഷമായി കുറഞ്ഞു. 1.1 ദശലക്ഷം തൊഴിലവസരങ്ങളാണ് ഒരു മാസത്തിനിടെ കുറഞ്ഞത്. സാമ്പത്തിക മാന്ദ്യത്തിന്റെ സൂചനകള്‍ നല്‍കുന്ന കണക്കുകളാണിവ.

തൊഴില്‍ അവസരങ്ങള്‍ കുറഞ്ഞെങ്കിലും ഓഗസ്റ്റ് മാസത്തിലും റിക്രൂട്ടിംഗ് സജീവമായിരുന്നു. 6.3 ദശലക്ഷം ആളുകള്‍ക്ക് കമ്പനികള്‍ പുതിയതായി തൊഴില്‍ നല്‍കി. ജൂലൈയില്‍ 6.2 ദശലക്ഷം പേര്‍ക്കായിരുന്നു ജോലി ലഭിച്ചിരുന്നത്. 

ഓഗസ്റ്റില്‍ 1.6 ദശലക്ഷം ആളുകള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. ജൂലൈയിലെ 1.5 ദശലക്ഷത്തില്‍ നിന്ന് കൂടുതലാണിത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam