ജിൽ ബൈഡന്റെ പ്രഥമ വനിത ജീവിതം ശ്രദ്ധേയം ആകുന്നു.

FEBRUARY 22, 2021, 1:05 AM

വാഷിങ്ടൺ :മുൻഗാമിയായ മെലാനിയ ട്രംപിൽ നിന്ന് വ്യത്യസ്തമായി ജിൽ ബൈഡൻ തന്റെ പ്രഥമ വനിത പദവി ഉപയോഗപ്പെടുത്തുകയാണ്. അഭിമുഖങ്ങൾ, നയപരമായ അഭിനിവേശ പ്രോജക്റ്റുകൾ വളരെ കാര്യക്ഷമമായി പിന്തുടരുന്നു, കൂടാതെ വടക്കൻ വിർജീനിയ കമ്മ്യൂണിറ്റി കോളേജിൽ അദ്ധ്യാപികയെന്ന നിലയിൽ ജിൽ ബൈഡൻ തന്റെ ഷെഡ്യൂൾ നിലനിർത്തുന്നു.സൈനിക കുടുംബങ്ങൾ, കാൻസർ ഗവേഷണം, സ്വതന്ത്ര കമ്മ്യൂണിറ്റി കോളേജ് വിദ്യാഭ്യാസം എന്നിവയാണ് പ്രഥമ വനിതയായി തന്റെ ജോലി തുടരാൻ പ്രേരിപ്പിക്കുന്നത് എന്ന് ജിൽ സൂചിപ്പിച്ചു. പല ദശാബ്ദങ്ങളായി പലപ്പോഴും പ്രഥമ വനിതയുടെ പല പ്രധാനപ്പെട്ട നടപടികളും ജോലികളും ചുമതലകളും കൂട്ടിയിട്ടുണ്ട്. വൈറ്റ് ഹൗസിൽ ഉയർന്നുവരുന്ന ഉത്തരവാദിത്വങ്ങൾ നിറവേറ്റാൻ ജിൽ ബൈഡനു കഴിയുമോ എന്നതാണ് ഇപ്പോൾ ഉയരുന്ന ചോദ്യം.

കഴിഞ്ഞയാഴ്ച, വൈറ്റ് ഹൗസ് നോർത്ത് പുൽത്തകിടിയിൽ വലിയ ഹൃദയ രൂപങ്ങളിൽ, പരിചരണവും,ദയയും, ഐക്യവും പ്രോത്സാഹിപ്പിക്കാൻ ആഹ്വാനം ചെയ്ത് ജിൽ ബൈഡൻ വാലന്റൈൻസ് ഡേ സന്ദേശം ഒരുക്കിയിരുന്നു. വാലന്റൈൻസ് ഡേ സന്ദേശം ഒരുക്കുന്നതിന് ജിൽ ബൈഡന് വൈറ്റ് ഹൗസിൽ ടീം മനോവീര്യം വളർത്തിയെടുക്കാനുള്ള ഒരു അവസരം കൂടി അയിരുന്നു.

തന്റെ മുൻഗാമികളുമായി താരതമ്യപ്പെടുത്തുമ്പോൾ ഔദ്യോഗിക ജീവിതത്തിന്റെ ആദ്യ ആഴ്ചകളിൽ തന്നെ ധാരാളം ജോലികളിൽ ജിൽ വ്യാപൃതയായിരുന്നു എന്ന് കേറ്റ് ആൻഡേഴ്സൺ ബ്രോവർ പറഞ്ഞു.അതിൻറെ മുഖ്യ കാരണം ജിൽ ആരാണെന്നതിനാലാണ്, നാലു പതിറ്റാണ്ടായി രണ്ടാം വനിതയായും ഒരു സെനറ്ററുടെ ഭാര്യയായും അവൾ അനുഭവിച്ച അനുഭവങ്ങളും, പ്രത്യേകമായി പ്രതിസന്ധി ഘട്ടങ്ങളിൽ വൈറ്റ് ഹൗസിലേക്ക് പ്രഥമ വനിതയായി എത്തിയതുമാണ് എന്ന് ബ്രോവർ അഭിപ്രായപ്പെട്ടു.

vachakam
vachakam
vachakam

ഗവർണർമാരുടെ പങ്കാളികളുമായുള്ള വീഡിയോ മീറ്റിംഗിൽ കഴിഞ്ഞ മാസം ജിൽ ബൈഡൻ പ്രഥമ വനിത പദവി നിസ്സാരമായി കാണാൻ ആഗ്രഹിക്കുന്നില്ലെന്നും എല്ലായ്പ്പോഴും വ്യക്തമായ കാഴ്ചപ്പാടോടെ ആണ് മുൻപോട്ടു പോകുന്നത് എന്നും അഭിപ്രായപ്പെട്ടു. ഞാൻ ഇത് ആവശ്യപെട്ട ഒരു പദവി അല്ലെങ്കിലും ഒരിക്കലും അതിനെ പാഴാക്കിക്കളയാൻ ആഗ്രഹിക്കുന്നില്ലെന്നും ജിൽ ബൈഡൻ കൂട്ടിച്ചേർത്തു.

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ... ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam