ജാപ്പനീസ് പ്രധാനമന്ത്രി വൈറ്റ് ഹൗസിൽ

APRIL 17, 2021, 4:23 PM

ബൈഡൻ ആദ്യമായി വൈറ്റ് ഹൗസിൽ വിദേശരാജ്യതലവനെ സ്വീകരിച്ചു സംഭാഷണം നടത്തി. വെള്ളിയാഴ്ച അദ്ദേഹം ജാപ്പനീസ് പ്രധാനമന്ത്രി യോഷി ഹൈഡ് സുഗയെ വൈറ്റ് ഹൗസിൽ സ്വീകരിച്ചു, അമേരിക്കയുടെ പുതിയ കിഴക്കൻ ഏഷ്യ നയത്തിന്റെ പ്രകടനം വ്യക്തമാക്കി.

യു.എസ്. ട്രൂപ്പുകൾ അഫ്ഗാനിസ്ഥാനിൽ നിന്ന് സെപ്തംബർ 11 നു പിൻവലിക്കുമെന്ന് ബൈഡൻ വ്യാഴാഴ്ച പറഞ്ഞു. റഷ്യക്കെതിരെ പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്തി. അതിനു ശേഷം വെള്ളിയാഴ്ച യു.എസ്. നേതാവും, ജാപ്പനീസ് നേതാവും തമ്മിൽ കണ്ടുമുട്ടുന്നു ചർച്ചകൾക്കായി. യു.എസ്. വിദേശനയം കിഴക്കൻ ഏഷ്യയിൽ കേന്ദ്രീകരിക്കാനുള്ള ബൈഡന്റെ ലക്ഷ്യം ചൈനയുടെ കുതിപ്പിന് തട ഇടുന്നതിനു കൂടി ആവശ്യമായ സഹകരണം ഉറപ്പിക്കൽ, ഇതെല്ലാം ഈ കൂടിക്കാഴ്ചയിൽ വ്യക്തമാക്കുന്നു.

ചൈനയുടെ വിഷയങ്ങൾ ചർച്ചയിൽ നിറഞ്ഞു നിന്നു എന്നാണ് പറയുന്നത്. ഇരു രാജ്യങ്ങളും പരസ്പര സഹകരണത്തിൽ കൂടുതൽ അടുത്ത ബന്ധം ഉറപ്പിക്കുമെന്നും ഇരു നേതാക്കളും പറഞ്ഞു. തങ്ങൾ ഇരുവരും ചൈന ഉയർത്തുന്ന വെല്ലുവിളികളെ ചേർന്ന് നേരിടുമെന്നും ഇൻഡോ - പസഫിക്ക് മേഖലയിൽ ചൈനയുടെ കടന്നു കയറ്റം ഇരു രാജ്യങ്ങളും ചേർന്ന് പ്രവർത്തിച്ച് ഇല്ലാതാക്കുമെന്നും അറിയിച്ചു.

vachakam
vachakam
vachakam

വൈറ്റ് ഹൗസിലെ റോസ് ഗാർഡനിൽ വെള്ളിയാഴ്ച ബൈഡൻ അറിയിച്ചതാണ് ഈ വിവരങ്ങൾ. ജാപ്പനീസ് പ്രധാനമന്ത്രി സുഗ പറഞ്ഞു, താനും ബൈഡനും വളരെ കാര്യമായ, ഗൗരവതരമായ ചർച്ചകൾ, ചൈനയുടെ സ്വാധീനത്തെക്കുറിച്ചും, അവർ സമാധാനത്തിനും, പുരോഗതിക്കും, എതിരായി ഇൻഡോ - പസഫിക്ക് മേഖലയിലും, ലോകത്തു മുഴുവനായും ചെയ്യുന്ന കാര്യങ്ങൾക്കും കേന്ദ്രീകരിച്ചു ചർച്ച ചെയ്തു എന്ന് പറഞ്ഞു.

Biden uses meeting with Japanese prime minister to emphasize new focus in China.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam