ഇന്ത്യാന ജിഒപി കോൺഗ്രസ് വനിത ജനപ്രതിനിധി ജാക്കി വാലോർസ്കി കാർ അപകടത്തിൽ മരിച്ചു.വടക്കൻ ഇന്ത്യാനയിലെ എൽകാർട്ട് കൗണ്ടിയിൽ വച്ചുണ്ടായ അപകടത്തിൽ ജാക്കി മരിച്ചതായി ഹൗസ് മൈനോറിറ്റി ലീഡർ കെവിൻ മക്കാർത്തി ട്വീറ്റ് ചെയ്തു.
വാലോർസ്കിയുടെ സ്റ്റാഫ് അംഗമായ എമ്മ തോംസൺ, സെന്റ് ജോസഫ് കൗണ്ടി റിപ്പബ്ലിക്കൻ പാർട്ടിയുടെ ചെയർമാൻ സാക് പോട്ട്സ് എന്നിവരും അപകടത്തിൽ കൊല്ലപ്പെട്ടതായി എൽകാർട്ട് കൗണ്ടി ഷെരീഫ് ഓഫീസ് അറിയിച്ചു. എൽഖാർട്ട് കൗണ്ടിയിൽ എതിർദിശയിൽ പോയ വാഹനവുമായി കൂട്ടിയിടിച്ചായിരുന്നു അപകടം.
വാലോർസ്കി സൗത്ത് ബെൻഡിലാണ് ജനിച്ചത്. 2012-ൽ ആദ്യമായി കോൺഗ്രസിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. കോൺഗ്രസിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതിന് മുമ്പ്, വാലോർസ്കി ഇന്ത്യാന സ്റ്റേറ്റ്ഹൗസിൽ മൂന്ന് തവണ സേവനമനുഷ്ഠിക്കുകയും റൊമാനിയയിൽ മിഷനറിയായി പ്രവർത്തിക്കുകയും, ന്യൂസ് റിപ്പോർട്ടറായും ജോലി ചെയ്യുകയും ചെയ്തിട്ടുണ്ട്.
58 കാരിയായ വാലോർസ്കിയുടെ മരണത്തിൽ ദുഃഖം രേഖപ്പെടുത്തി ബുധൻ, വ്യാഴം ദിവസങ്ങളിൽ പതാകകൾ പകുതി താഴ്ത്തികെട്ടുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്