ഇന്‍ഡ്യാനാ പോളീസില്‍ സിഖ് വംശജര്‍ മരണപ്പെട്ട സംഭവം രാജ്യത്തി നൊട്ടാകെ നാണക്കേടെന്ന് ബൈഡൻ

APRIL 17, 2021, 2:00 PM

ഇന്‍ഡ്യാനാ പോളീസില്‍ സിഖ് വംശജര്‍ മരണപ്പെട്ട സംഭവം രാജ്യത്തി നൊട്ടാകെ നാണക്കേടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. വൈറ്റ് ഹൗസിലെ വാര്‍ത്താ സമ്മേളനത്തിലാണ് ബൈഡന്‍ ക്ഷമാപണം നടത്തിയത്. ആകെ എട്ടുപേരാണ് ഇന്‍ഡ്യാന പോളീസില്‍ അക്രമിയുടെ വെടിയേറ്റ് വീണത്.

അമേരിക്കയിലെ തോക്ക് സംസ്‌കാരം നിയന്ത്രിക്കണമെന്ന് ബൈഡന്‍ പൊതു ആഹ്വാനം നല്‍കി തൊട്ടടുത്ത ദിവസമാണ് അക്രമി അഴിഞ്ഞാടിയത്. 'ഇത്തരം കൂട്ടവെടിവെയ്പ് എല്ലാ ദിവസവും സംഭവിക്കുന്നതല്ല. എന്നാല്‍ തെരുവുകളില്‍ വെടിയേറ്റ് വീഴുന്നവരുടെ എണ്ണം പരിശോധിച്ചാല്‍ ഓരോ ദിവസവും ഓരോരുത്തര്‍ മരിക്കുന്നതായി കണക്കാക്കേണ്ടി വരും. അമേരിക്കയിലെ നഗരത്തിലും ഗ്രാമത്തിലും ഒരു പോലെ ഇത്തരം അക്രമങ്ങള്‍ അരങ്ങേറുകയാണ്.

ഇതിന് അറുതിവന്നേ മതിയാകൂ.'ബൈഡന്‍ വ്യക്തമാക്കി.

vachakam
vachakam
vachakam

വെടിവെപ്പില്‍ കുടുംബാംഗങ്ങളെ നഷ്ടപ്പെട്ട എല്ലാവരുടേയും ദു:ഖത്തില്‍ പങ്കുചേരുന്നതായും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നിയമപരമായ എല്ലാ നടപടികളുമായി മുന്നോട്ട് പോകുമെന്നും ബൈഡന്‍ അറിയിച്ചു.

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam