ഇന്ത്യൻ- അമേരിക്കക്കാർ അനുകൂലിക്കുന്നതു ബൈഡന് എന്ന് സർവേ

SEPTEMBER 16, 2020, 9:47 AM

ഇന്ത്യൻ-അമേരിക്കകാർ ജോ  ബൈഡന്  വോട്ടുചെയ്യുമെന്ന് സർവേ
വാഷിംഗ്‌ടൺ: പാർടി ഇതര പ്രവാസ സംഘടനയായ ഇൻഡ്യാസ്പോറയും ഡാറ്റ നയ ഗവേഷണം നടത്തുന്ന എഎപിഐ ഡാറ്റയും ചൊവ്വാഴ്ച പുറത്തിറക്കിയ പുതിയ റിപ്പോർട്ട് പ്രകാരം ഇന്ത്യൻ അമേരിക്കക്കാരിൽ ഭൂരിഭാഗവും ഡെമോക്രാറ്റിക് നോമിനി ജോ ബൈഡന് വോട്ടുചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

ഇന്ത്യൻ അമേരിക്കൻ വോട്ടർമാരിൽ അറുപത്തിയാറ് ശതമാനം പേരും പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ തങ്ങളുടെ സ്ഥാനാർത്ഥിയായി ബൈഡന് അനുകൂലിക്കുന്നു. 28 ശതമാനം പേർ നിലവിലെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ അനുകൂലിക്കുന്നു, 6 ശതമാനം പേർ തീരുമാനമെടുക്കാത്തവരാണ്.  

പ്രതീക്ഷിച്ച വോട്ടുകളുടെ ഗണ്യമായ ഭൂരിപക്ഷം ബൈഡന് ഉണ്ടെങ്കിലും, 2016 നെ അപേക്ഷിച്ച് കുറവാണ്. 2016ൽ ട്രംപിന് വോട്ടുചെയ്ത 16% പേരെ അപേക്ഷിച്ച് ഇന്ത്യൻ അമേരിക്കക്കാർ അമിതമായി ഡെമോക്രാറ്റിക്‌ സ്ഥാനാർത്ഥി ആയ ഹിലരി ക്ലിന്റന് വോട്ട് ചെയ്തിരുന്നു.

ഇന്ത്യൻ അമേരിക്കക്കാരിൽ അമ്പത്തിനാല് ശതമാനം പേരും ഡെമോക്രാറ്റുകളാണെന്നും 16 ശതമാനം റിപ്പബ്ലിക്കൻമാരാണെന്നും 24 ശതമാനം സ്വതന്ത്രരാണെന്നും റിപ്പോർട്ടിൽ പറയുന്നു. 1,569 ഏഷ്യൻ അമേരിക്കൻ വോട്ടർമാർ അടങ്ങുന്ന എഎപിഐ ഡാറ്റയുടെ 2020 സർവേയിൽ നിന്നാണ് സർവേ ഫലങ്ങൾ ലഭിച്ചത്.

പ്രചാരണ പരിപാടികളുടെയും വാണിജ്യപരസ്യങ്ങളുടെയും ഉപയോഗത്തിലൂടെ, ഡെമോക്രാറ്റിക്, റിപ്പബ്ലിക്കൻ പാർട്ടികൾ ഈ വർഷം ഇന്ത്യൻ അമേരിക്കൻ വോട്ടുകൾക്കായി വൻ പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ട്.

vachakam
vachakam
vachakam
TRENDING NEWS
vachakam
RELATED NEWS
vachakam
vachakam