ഇന്ത്യൻ അമേരിക്കൻ നിഷാന്ത് ജോഷി പൊലീസ് മേധാവിയായി ചുമതലയേ​റ്റു

JUNE 10, 2021, 7:47 PM

അലമേഡ(കലിഫോർണിയ): കലിഫോർണിയ സംസ്ഥാനത്തെ പ്രധാന സിറ്റികളിലൊന്നായ അലമേഡ സിറ്റി പൊലിസ് മേധാവിയായി ഇന്ത്യൻ അമേരിക്കൻ നിഷാന്ത് ജോഷി ജൂൺ 7ന് ചുമതലയേറ്റു. കലിഫോർണിയ ഓക്ക്‌ലാന്റ് പോലിസ് ഡിപ്പാർട്ട്‌​മെന്റിൽ കഴിഞ്ഞ 23 വർഷമായി സേവനം അനുഷ്ഠിക്കുന്ന യുഎസ്സിൽ ജനിച്ച ഇന്ത്യൻ അമേരിക്കൻ നിഷാന്ത് കലിഫോർണിയയിലെ ഒരു സിറ്റിയുടെ മേധാവിയായി ചുമതലയേൽക്കുന്നത് ചരിത്രത്തിലാദ്യമായാണ്.


കലിഫോർണിയാ മാർട്ടിനസ് സിറ്റിയിൽ പൊലീസ് മേധാവിയായി ചുമതലയേറ്റ മൻജിത് സപ്പാൽ ഇന്ത്യൻ അമേരിക്കൻ വംശജനാണെങ്കിലും ഇംഗ്ലണ്ടിലായിരുന്നു ജനനം. ഭീകര പ്രവർത്തനങ്ങൾക്ക് പേരുകേട്ട ഓക്ക്‌ലാൻഡ് സിറ്റിയി​ലെ പൊലിസ് ഡിപ്പാർട്ട്‌​മെന്റിൽ നിന്നും ലഭിച്ച അനുഭവ സമ്പത്തു പുതിയ ചുമതല നിർവഹിക്കാൻ തന്നെ കൂടുതൽ സഹായിക്കുമെന്ന് നിഷാന്ത് പറഞ്ഞു.

vachakam
vachakam
vachakam

പൊലീസിനെകുറിച്ച് ഒരു പുനർചിന്തനം വേണമെന്നതാണ് ബ്ലാക്ക് ലൈവ്‌​സ് മാറ്റർ പ്രക്ഷോഭങ്ങളിൽ നിന്നും ലഭിച്ച പാഠമെന്നു നിഷാന്ത് വിശ്വസിക്കുന്നു.ജോഷിയുടെ പ്രവർത്തനങ്ങളിൽ ഞാൻ അഭിമാനിക്കുന്നു. ഓക്ക്‌ലാന്റ് പൊലിസ് ചീഫ് പറഞ്ഞു.


vachakam
vachakam
vachakam

1998 ലാണ് ഒപിഡിയിൽ ചേർന്നതെന്നും ചീഫ് ലിറോണി ആംസ്‌​ട്രോംഗ് പറഞ്ഞു.കലിഫോർണിയ സ്റ്റേറ്റ് യൂണിവേഴ്‌​സിറ്റിയിൽ നിന്ന് ക്രിമിനൽ ജസ്റ്റിസിൽ ബിഎഡും സെന്റ് മേരീസ് കോളജ് (മോർഗ)യിൽ നിന്നും ഓർഗനൈസേഷണൽ ലീഡർഷിപ്പിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. ഭാര്യ ഹോളി, മക്കൾ ജലൻ (22), ജെയ് (15)

പി.പി. ചെറിയാൻ

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam