മൂന്ന് മണിക്കൂറോളം കാറിനുള്ളില്‍; അഞ്ചു വയസുകാരന്‍ ചൂടേറ്റ് മരിച്ചു

JUNE 23, 2022, 11:03 AM

ഹൂസ്റ്റണ്‍: മൂന്ന് മണിക്കൂറോളം കാറിനുള്ളില്‍ ഇരുന്ന അഞ്ചു വയസുകാരന്‍ ചൂടേറ്റ് മരിച്ചു. അമേരിക്കയിലെ ഹൂസ്റ്റണിലുള്ള ഹാരിസ് കൗണ്ടിയിലാണ് ദാരുണ സംഭവം. ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് കുട്ടി കാറിനുള്ളില്‍ ഇരുന്നത്. കുട്ടിയുടെ അമ്മയും എട്ടു വയസുള്ള സഹോദരിയും ജന്മദിനാഘോഷങ്ങള്‍ക്കുള്ള സാധനങ്ങള്‍ വാങ്ങുന്നതിനായി കടയില്‍ പോയി.

സാധനങ്ങള്‍ വാങ്ങി വീട്ടില്‍ എത്തിയ അമ്മ മുന്‍സീറ്റിലുണ്ടായിരുന്ന മകളെയും കൂട്ടി കാറില്‍ നിന്ന് പുറത്തിറങ്ങി. പിറകിലുള്ള അഞ്ചു വയസുകാരന്‍ സീറ്റ് ബെല്‍റ്റ് ഊരി പുറത്തുവരുമെന്നാണ് കുട്ടിയുടെ അമ്മ വിചാരിച്ചതെന്ന് പൊലീസ് പറയുന്നു. സാധാരണ രീതിയില്‍ അങ്ങനെയാണ് ചെയ്യാറുള്ളതെന്നാണ് കുട്ടിയുടെ അമ്മ പറയുന്നത്.

എന്നാല്‍ വാടകയ്ക്ക് എടുത്ത കാറിന്റെ ഡോര്‍ ശരിയല്ലായിരുന്നെന്ന് കുട്ടിയുടെ അമ്മയ്ക്ക് അറിയില്ലായിരുന്നു. മൂന്നു മണിക്കൂറോളം കഴിഞ്ഞിട്ടും മകനെ കാണാതിരുന്നതോടെ അന്വേഷിച്ചിറങ്ങിയപ്പോഴാണ് മകനെ ചൂടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam