കാലിഫോർണിയയിൽ കുട്ടികളുടെ രക്ഷിതാക്കൾ വാക്‌സിൻ ആവശ്യത്തിനെതിരെ പ്രതിഷേധിക്കും

OCTOBER 19, 2021, 8:24 AM

കാലിഫോർണിയ ഗവർണർ ഗവിൻ ന്യൂസം, കോവിഡ് -19 വാക്‌സിൻ വിദ്യാർത്ഥികൾക്ക് ആവശ്യമാണെന്ന് നിർബന്ധമാക്കി. ഇതിനെതിരെ കുട്ടികളുടെ രക്ഷിതാക്കൾ എതിർപ്പുമായി രംഗത്ത് വന്നു. അവർ കുട്ടികളെ തിങ്കളാഴ്ച സ്‌കൂളിലേക്ക് വിടുന്നില്ല. പകരം അവരെ സംസ്ഥാന തലസ്ഥാനത്തേക്ക് പ്രതിഷേധത്തിനായി കൊണ്ട് പോകും.

ഒക്ടോബറിൽ ഗവർണറുടെ ഓഫീസ്, സ്‌കൂൾ വിദ്യാർത്ഥികൾക്കെല്ലാം വാക്‌സിൻ ആവശ്യപ്പെട്ടു, എഫ്.ബി.ഐ. അംഗീകാരം ലഭിച്ചതോടു കൂടി കാലിഫോർണിയ ആദ്യത്തെ സംസ്ഥാനമെന്ന നിലയിൽ രാജ്യത്തറിയപ്പെട്ടു, വാക്‌സിൻ കാര്യത്തിലും, സ്‌കൂളിൽ മാസ്‌ക് ധരിക്കണമെന്ന കാര്യത്തിലും. എന്നാൽ പക്ഷേ ആയിരക്കണക്കിന് കുട്ടികളുടെ രക്ഷിതാക്കൾ ഗവർണറുടെ ആവശ്യത്തെ എതിർക്കുന്നു.

കാലിഫോർണിയ തലസ്ഥാനം സാക്രമെൻന്റോയിൽ തിങ്കളാഴ്ച രാവിലെ പ്രതിഷേധസ്വരം ഉയരും. 'ഞങ്ങളുടെ കുട്ടികൾ ഞങ്ങളുടെ ചോയ്‌സ്'എന്ന് അവർ വിളിച്ചു പറയും. 1,100 ആളുകൾ ഫെയിസ് ബുക്കിൽ അറിയിച്ചു അവർ പ്രതിഷേധിക്കാൻ പോകുമെന്ന്. 3,300 ആളുകൾ അറിയിച്ചു 'അവർക്കതിൽ താല്പര്യമുണ്ട്' എന്ന്.

vachakam
vachakam
vachakam

പ്രതിഷേധം സംഘടിപ്പിക്കുന്നവരിൽ ഒരാൾ പറഞ്ഞത് 'ഇത് ഞങ്ങളുടെ തിരഞ്ഞെടുക്കാനുള്ള അവകാശ സ്വാതന്ത്രത്തിനു വേണ്ടിയാണ്. നമുക്ക് നല്ലതെന്താണ് എന്ന് തീരുമാനിക്കാൻ ഞങ്ങൾക്ക് അറിയാം അതിനുള്ള സ്വാതന്ത്രവുമുണ്ട്. അതിൽ ഗവർണർ കയറി വരണ്ട എന്ന് അവർ പറയുന്നു. സ്‌കൂൾ അധികാരികൾ രക്ഷിതാക്കളോട് അഭ്യർത്ഥിച്ചു കുട്ടികളെ സ്‌കൂളിൽ പോകുന്നതിൽ നിന്നും തടയരുത് എന്ന്.

vachakam
vachakam
vachakam

California school walkout as thousands of parents defy child vaccine mandate

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam