ഇല്ലിനോയിസ് റിപ്പബ്ലിക്കൻ പാർട്ടി ചെയർമാൻ ഡോൺ ട്രേസി രാജിവച്ചു

JUNE 20, 2024, 7:57 AM

വാഷിംഗ്ടൺ:  ഇല്ലിനോയിസ് റിപ്പബ്ലിക്കൻ പാർട്ടി ചെയർമാൻ ഡോൺ ട്രേസി രാജിവച്ചു. പാർട്ടിയുമായുള്ള ഭിന്നത ചൂണ്ടിക്കാട്ടിയാണ് രാജി. വിസ്‌കോൺസിനിൽ അടുത്ത മാസം റിപ്പബ്ലിക്കൻ ദേശീയ കൺവെൻഷൻ നടക്കാനിരിക്കെയാണ് രാജി. 

പാർട്ടിക്കുള്ളിലെ അധികാര പോരാട്ടങ്ങളും പ്രാദേശിക പാർട്ടി വൈരാഗ്യങ്ങളും കൈകാര്യം ചെയ്യാൻ താൻ വളരെയധികം ശ്രമിച്ചതായും അദ്ദേഹം തന്റെ രാജിക്കത്തിൽ പറഞ്ഞു.

2021 ഫെബ്രുവരി മുതൽ പാർട്ടി ചെയർമാൻ ആണ് ട്രേസി. തൻ്റെ രാജി ജൂലൈ 19 ന് പ്രാബല്യത്തിൽ വരുമെന്ന് അദ്ദേഹം പറഞ്ഞു.

vachakam
vachakam
vachakam

അതേസമയം ജൂലൈ 15 മുതൽ 18 വരെ വിസ്‌കോൺസിനിലെ മിൽവാക്കിയിൽ റിപ്പബ്ലിക്കൻ പാർട്ടി ദേശീയ കൺവെൻഷൻ നടത്തും.

കൺവെൻഷനിടെ, നവംബർ 5-ന് നടക്കുന്ന പൊതുതെരഞ്ഞെടുപ്പിനുള്ള പാർട്ടി സ്ഥാനാർത്ഥിയായി  മുൻ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് നാമനിർദ്ദേശം ചെയ്യപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam