അനധികൃത കുടിയേറ്റക്കാർ ഗ്രാമീണ ടെക്‌സസിലെ വീടുകളിൽ അതിക്രമിച്ചു കയറി മോഷണം നടത്തും

JULY 23, 2021, 11:04 AM

എൽപാസോ കൗണ്ടിയിൽ നിന്നും ടെക്‌സസിലെ തന്നെ ഹഡ്‌സ്‌പേത്ത് കൗണ്ടിയിലേക്ക് ഏതാനും മൈലുകൾ മാത്രം ദൂരമുണ്ട്. അവിടെ ഒറ്റപ്പെട്ട കൃഷി സ്ഥലങ്ങളിൽ അവിടവിടായി ചിതറി കിടക്കുന്ന വീടുകൾ. കഴിഞ്ഞ ഒക്ടോബറിന് ശേഷം വളരെ കൂടുതൽ അതിർത്തി കടന്നു വരുന്ന കുടിയേറ്റക്കാരുടെ  പ്രളയമാണുണ്ടായത്. ഇവിടെ അതോടൊപ്പം വന്നു ചേരുന്ന അക്രമങ്ങളും, മോഷണവും, കൊലയും മൂലം ജനങ്ങളും, നിയമപാലകരും വിഷമത്തിലായി എന്നവർ തന്നെ ഫോക്‌സ് ന്യൂസിനോട് പറഞ്ഞു.

മെക്‌സിക്കയിൽ നിന്നും അനധികൃതമായി കുടിയേറ്റ മനുഷ്യക്കടത്തിന് കൂട്ട് നിൽക്കുന്നവർ വൻ നേട്ടം ഉണ്ടാക്കുന്നു. പണം സമ്പാദനത്തിനാണ് അവർ കുടിയേറ്റ സംഘങ്ങളെ കടത്തി വിടുന്നത് അതിർത്തി വഴി. വിജനമായ ഗ്രാമമേഖലയിലൂടെ ടെക്‌സസിൽ എത്തുന്ന കുടിയേറ്റക്കാരുടെ സംഘ്യയിൽ വൻ വർദ്ധനവ് കഴിഞ്ഞ ഒരു വർഷം കൊണ്ടുണ്ടായി. വീടുകളിൽ അതിക്രമിച്ചു കയറി അവർക്കാവശ്യമുള്ളത് കൈക്കലാക്കി കടന്നു കളയും. അനധികൃത കുടിയേറ്റക്കാർ വീട്ടിൽ കയറി തോക്കുകൾ കരസ്ഥമാക്കി കടന്നു കളഞ്ഞു എന്ന് ഹഡ്‌സ്‌പെത്ത് കൗണ്ടി ഷെറീഫ് ആർവിൻ വെസ്റ്റ്, ഫോക്‌സ് ന്യൂസിനോട് പറഞ്ഞു.

vachakam
vachakam
vachakam

കൗണ്ടിയിൽ 800 വീട്ടുകാർ താമസിക്കുന്നുണ്ട്. അവിടെ വന്നെത്തുന്ന കുടിയേറ്റക്കാർ വടക്കൻ ട്രയാംഗിൾ രാജ്യങ്ങളായ എൽസവഡോർ, ഹോണ്ടുറാസ്, ഗ്വാട്ടിമാല എന്നിവിടങ്ങളിൽ നിന്നും എത്തുന്നവരാണ്.  ഭക്ഷണത്തിനും, വെള്ളത്തിനും വേണ്ടി വീടുകളിൽ കടന്നു വരുന്നു കുടിയേറ്റക്കാർ, യാത്രാമദ്ധ്യേ. കുടിയേറ്റക്കാർ അവർക്കു വേണ്ട സാധനങ്ങൾക്ക് വേണ്ടി എവിടെയും അതിക്രമിച്ചു കയറി മോഷണം നടത്തുന്നതായി നാട്ടുകാർ പരാതി പറഞ്ഞു ഫോക്‌സ് ന്യൂസിനോട്.

Illegal immigrants bring crime, death surge to rural Texas community

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam