ക്രമവിരുദ്ധ ഗൂഢാലോചന കുറ്റം

MARCH 7, 2021, 5:02 PM

ജോർജിയ സ്റ്റേറ്റ് പ്രോസിക്യൂട്ടർമാർ മുൻ പ്രസിഡന്റ് ട്രംപ് നിയമ വിരുദ്ധമായി സംസ്ഥാനത്തെ തെരഞ്ഞെടുപ്പിൽ ഇടപെട്ടുവോ എന്ന് അന്വേഷിക്കുന്നു. ഡിസ്്ട്രിക്ട് അറ്റോർണിയുടെ ഓഫീസ് അടുത്ത ദിവസം ഒരു അറ്റോർണിയെ സഹായത്തിനായി നിയമിച്ചു. അദ്ദേഹം, ക്രമ വിരുദ്ധമാർഗ്ഗങ്ങളുടെ കേസുകൾ വാദിക്കുന്നതിൽ, മുൻനിരയിലുള്ള വിദഗ്ദ്ധനാണ്. അദ്ദേഹത്തിന്റെ സേവനം, ക്രമവിരുദ്ധപ്രവർത്തനങ്ങളും, ഗൂഢാലോചനകളും തെരഞ്ഞെടുപ്പ് കാര്യത്തിൽ ഉണ്ടായിട്ടുണ്ടോ എന്ന കാര്യത്തിൽ വ്യക്തത വരുത്തും.

ട്രംപിനെതിരെയുള്ള കുറ്റം പ്രധാനമായും 'ക്രമവിരുദ്ധപ്രവർത്തനവും ഗൂഢാലോചനയും' ആണ്. തിരഞ്ഞെടുപ്പ് ഫലം തിരുത്താൻ നിയമവിരുദ്ധമായി ട്രംപ് ശ്രമിച്ചുവോ എന്നതാണ് അന്വേഷിക്കുന്നത്. ട്രംപ് പ്രസിഡന്റ് ആയിരിക്കുമ്പോൾ ജോർജിയ സെക്രട്ടറി ഓഫ് സ്റ്റേറ്റിന് ഫോൺ വിളിച്ചിരുന്നതും, അതിൽ തെരഞ്ഞെടുപ്പ് ഫലം തിരുത്താൻ ആവശ്യപ്പെടുന്നതും, ആരോപിക്കപ്പെടുന്നു.

ഫോൺ സന്ദേശത്തിൽ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഉറപ്പിച്ചു പറയുന്നുണ്ട്, തിരഞ്ഞെടുപ്പ് ഭദ്രമാണ്, ട്രംപ് ജയിച്ചു എന്ന് പറയുന്ന വിവരം തെറ്റാണ് എന്ന്. അപ്പോൾ ട്രംപ് പറയുന്നു 'എങ്ങനെയും എനിക്ക് ജയിക്കണം. അതിനുള്ള വഴി കണ്ടു പിടിക്കണം' എന്ന്. നമ്മൾ ജയിച്ചു എന്നും ട്രംപ് പറയുന്നതായി കേൾക്കാം. ട്രംപിനെ ഇത്തരം കുറ്റങ്ങൾ നിരത്തിയാണ് ജോർജിയ സംസ്ഥാനത്ത് പ്രോസിക്യൂട്ടർമാർ കേസുമായി നീങ്ങുന്നത്.

vachakam
vachakam
vachakam

Georgia prosecutor investigating Trump election interference has hired a top racketeering attorney

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam