ന്യൂഒർലിയൻസിൽ കത്രീന ചുഴലിക്കാറ്റ് വലിയ നാശം വിതച്ചു, 1800 ആളുകൾ കൊല്ലപ്പെട്ടു. ആറ് മാസത്തിനു ശേഷം ഒരു സർവ്വകക്ഷി സെലക്ട് കമ്മറ്റി ഈ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി, ഒരു റിപ്പോർട്ട് പുറത്തിറക്കി. 'ചുഴലിക്കാറ്റ് ' വരുന്നതിനു മുന്നോടി ആയി സ്വീകരിച്ച മുൻകരുതലുകൾ, അതിനുശേഷം, കൈക്കൊണ്ട നടപടികൾ എന്നിവ പ്രതിപാദിച്ചു കൊണ്ട്.
9/11 സംഭവത്തിന് ശേഷവും അമേരിക്ക തയ്യാറായില്ല. മുൻ അനുഭവങ്ങളിൽ നിന്ന് പാഠം പഠിക്കാൻ കഴിഞ്ഞിട്ടില്ല, അതല്ലെങ്കിൽ പഠിച്ചത് നടപ്പിലാക്കാൻ ശ്രമിച്ചിട്ടില്ല.പല റിപ്പോർട്ടുകളും സൂചിപ്പിക്കുന്നത് ദേശീയദുരന്തം ഉണ്ടാകുമ്പോൾ എപ്രകാരം പ്രതികരിക്കണം എന്ന് അമേരിക്ക ഇനിയും പഠിച്ചില്ല എന്നാണ്. കത്രീനചുഴലിക്കാറ്റിനു ശേഷം നിരാലംബരെയും, ന്യൂനപക്ഷങ്ങളെയും, വ്യവസ്ഥാപരമായി പാർശ്വവത്ക്കരിക്കപ്പെട്ടവരെയും, വിസ്മരിക്കുന്ന സമീപനമാണ് വേണ്ടപ്പെട്ട കേന്ദ്രങ്ങളിൽ ചെയ്യുന്നതെന്ന് ' സർവ്വകക്ഷി സംഘത്തിന്റെ റിപ്പോർട്ടിൽ പറഞ്ഞു. പക്ഷേ കാര്യമായ മാറ്റങ്ങൾ ഒന്നും ഇപ്പോഴും ഉണ്ടായിട്ടില്ല.
കോവിഡ് മഹാമാരി വന്നു. കറുത്തവരും, മറ്റു വെള്ളക്കാരല്ലാത്ത സമൂഹങ്ങളും ഏറെ രോഗികളായി കൊല്ലപ്പെട്ടു. ആശുപത്രികളിലായി, വെള്ളക്കാർ വളരെ കുറച്ചു പേർ മാത്രം, മഹാമാരിയിൽ കഷ്ടപ്പെട്ടു. ആരോഗ്യമേഖലയിലെ വ്യവസ്ഥാപിതമായ വർണ്ണവിവേചനം പൊളിച്ചു മാറ്റണം.
തൊലിയുടെ നിറവും, എന്ത് വരുമാനം കിട്ടുന്നു എന്നതും, എവിടെ താമസിക്കുന്നു എന്നതും കണക്കിൽ എടുത്താണ് അമേരിക്കയിലെ പൊതുജനാരോഗ്യമേഖല പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത്. ഇതിനു പൊളിച്ചെഴുത്ത് ഉണ്ടാകണം. 2020 ൽ 30 മില്ല്യൺ ആളുകൾക്ക് ആരോഗ്യ ഇൻഷുറൻസ് ഇല്ല അമേരിക്കയിൽ.
Here is what we need to do to prevent another pandemic
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1