വാക്സിൻ ഉണ്ടെന്ന് വിചാരിച്ച് മാസ്ക്  കളയാൻ നിൽക്കരുത് 

NOVEMBER 24, 2020, 11:37 PM

മാസ്ക് വെക്കാതിരിക്കുന്ന കാര്യം താൽക്കാലമൊന്നും ആലോചിക്കേണ്ട. വാക്‌സിൻ ഉപയോഗിക്കാൻ തുടങ്ങിയാലും മാസ്ക് വെയ്ക്കുന്നത് ശീലമാക്കണമെന്ന് US.ആഴ്ചകൾക്കുള്ളിൽ കോവിഡ് 19 വാക്‌സിൻ കിട്ടുമെന്ന് പറയുന്നെങ്കിലും 2021 വരെ വളരെയധികം ശ്രദ്ധ വേണമെണം. കോവിഡ് രൂക്ഷതയിൽ   നിന്നും മാറിവരുന്ന യു എസിൽ ജനങ്ങൾ പഴയപോലെ മാറാൻ തുടങ്ങുമ്പോഴാണ് മാസ്ക് മാറ്റരുത് എന്ന നിർദേശം. കോവിഡ് വ്യാപനം കുറഞ്ഞത് മുതൽ സിനിമ തീയേറ്ററുകളും തുറന്നു പ്രവർത്തനം തുടങ്ങി.കോവിഡ് കാൽ ലക്ഷത്തിൽ പരം ആളുകൾ കൊന്നൊടുക്കിയ സാഹചര്യത്തിലാണ് വീണ്ടും ഒരു പഴയ കാലത്തിലേക്ക് അതിവേഗമുള്ള തിരിച്ചു പോക്കിന് സമയമെടുക്കുമെന്ന് പറയുന്നത്.

നിങ്ങൾ ഒരു യുദ്ധം നടത്തുകയും കുതിരപ്പടയുടെ വഴിയിലാണെങ്കിൽ, നിങ്ങൾ വെടിവെയ്പ്പ് നിർത്തരുത്; കുതിരപ്പട ഇവിടെ എത്തുന്നതുവരെ നിങ്ങൾ തുടരുക, തുടർന്ന് യുദ്ധം തുടരാൻ പോലും നിങ്ങൾ ആഗ്രഹിച്ചേക്കാം എന്നാണ് രാജ്യത്തെ മികച്ച പാൻഡെമിക് രോഗ വിദഗ്ദൻ ഡോ.ആന്റണി ഫോസി പറഞ്ഞത്. കോവിഡ് വാക്‌സിൻ രണ്ടു ഘട്ടങ്ങളിൽ നൽകണമെങ്കിൽ വളരെയധികം കാലതാമസം നേടുമെന്നും അറിയിച്ചു.

vachakam
vachakam
vachakam

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam