ഹൂസ്റ്റൺ ഒ.ഐ.സി.സി യുഎസ്എ: പ്രവർത്തനോദ്ഘാടനം ആഗസ്റ്റ് 14ന്

AUGUST 12, 2022, 7:37 PM

ഹൂസ്റ്റൺ: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒ.ഐ.സി.സി. യുഎസ്എ) ഹൂസ്റ്റൺ ചാപ്റ്ററിന്റെ പ്രഥമ പ്രവർത്തക സമിതിയും പ്രവർത്തനോദ്ഘാടനവും ആഗസ്റ്റ് 14ന് ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് നടത്തപ്പെടും. ഉദ്ഘാടന സമ്മേളനത്തിന് ശേഷം വിപുലമായ പരിപാടികളോടെ ഇന്ത്യൻ സ്വാതന്ത്ര്യ പ്ലാറ്റിനം ജൂബിലി ആഘോഷവും ഹൂസ്റ്റണിലുള്ള ഇന്ത്യയിലെ മുൻ സൈനികരെ ആദരിക്കൽ ചടങ്ങും 5.30 നു നടത്തപ്പെടും.

മിസ്സോറി സിറ്റിയിലുള്ള അപ്‌നാ ബസാർ ഹാളിൽ ( 2437, FM 1092 Rd, Missouri City, TX 77459) വച്ച് നടക്കുന്ന ചടങ്ങിൽ പ്രസിഡന്റ് വാവച്ചൻ മത്തായി അദ്ധ്യക്ഷത വഹിയ്ക്കും. നാഷണൽ ചെയർമാൻ ജെയിംസ് കൂടലും നാഷണൽ പ്രസിഡന്റ് ബേബി മണക്കുന്നേലും നിലവിളക്കു കൊളുത്തി ഉദ്ഘാടനം നിർവഹിക്കും.

ഹൂസ്റ്റൺ ചാപ്റ്റർ ഭാരവാഹികളോടൊപ്പം നാഷണൽ ജനറൽ സെക്രട്ടറി ജീമോൻ റാന്നി, ഹൂസ്റ്റണിൽ നിന്നുള്ള സതേൺ റീജിയണൽ കമ്മിറ്റി ഭാരവാഹികളായ ജനറൽ സെക്രട്ടറി ജോമോൻ ഇടയാടി, ട്രഷറർ സഖറിയ കോശി, വൈസ് ചെയർമാൻ  ജോയ് തുമ്പമൺ, വൈസ് പ്രസിഡന്റുമാരായ പൊന്നു പിള്ള, ബാബു കൂടത്തിനാലിൽ, ജോജി ജേക്കബ്, സെക്രട്ടറി ബിബി പാറയിൽ, ജോയിന്റ് ട്രഷറർ അലക്‌സ് എം. തെക്കേതിൽ, വനിതാ വിഭാഗം ചെയർ പേഴ്‌സൺ ഷീല ചെറു, യുവജന വിഭാഗം ചെയർ മെവിൻ ജോൺ എബ്രഹാം തുടങ്ങിയവരും സമ്മേളത്തിനു നേതൃത്വം നൽകും.

vachakam
vachakam
vachakam

ഹൂസ്റ്റൺ ചാപ്റ്റർ ഉൾകൊള്ളുന്ന സതേൺ റീജിയണൽ ചെയർമാൻ റോയ് കൊടുവത്ത്, പ്രസിഡന്റ് സജി ജോർജ്, വിവിധ ദേശീയ, റീജിയനൽ നേതാക്കൾ തുടങ്ങിയവർ ഹൂസ്റ്റൺ ചാപ്റ്ററിനു ആശംസകൾ അറിയിച്ചു. ഹൂസ്റ്റണിലുള്ള എല്ലാ കോൺഗ്രസ്പ്രവർത്തകരെയും അനുഭാവികളെയും സമ്മേളനത്തിലേക്ക് സഹർഷം സ്വാഗതം ചെയ്യുന്നുവെന്നു ഭാരവാഹികൾ അറിയിച്ചു.  

അടുത്തയിടെ പ്രഖ്യാപിച്ച ഹൂസ്റ്റൺ ചാപ്റ്ററിന് പ്രസിഡന്റ് : വാവച്ചൻ മത്തായി, ജനറൽ സെക്രട്ടറി : ജോജി ജോസഫ്, ട്രഷറർ : തോമസ് വർക്കി (മൈസൂർ തമ്പി), വൈസ് പ്രസിഡന്റുമാർ : ഏബ്രഹാം തോമസ് (അച്ചൻകുഞ്ഞു), ചാക്കോ തോമസ്, ജേക്കബ് കുടശ്ശനാട്, സൈമൺ വളാച്ചേരി, ടോം വിരിപ്പൻ, തോമസ് സ്റ്റീഫൻ (റോയ് വെട്ടുകുഴി), സെക്രട്ടറിമാർ: ബാബു ചാക്കോ, ബിജു ചാലയ്ക്കൽ, ഫിന്നി രാജു, ജോൺ ഐസക് (എബി), മാമ്മൻ ജോർജ്, സന്തോഷ് ഐപ്പ്. ജോയിന്റ് ട്രഷറർ: ആൻഡ്രൂസ് ജേക്കബ്.

ഐടി വിഭാഗം ചെയർ: രഞ്ജിത് പിള്ള, പബ്ലിക് റിലേഷൻസ് ചെയർ: ചാർളി പടനിലം, പ്രോഗ്രാം ചെയർ: റെനി കവലയിൽ,സോഷ്യൽ മീഡിയ ചെയർ: ബിനോയ് ലൂക്കോസ് തത്തംകുളം, എക്‌സിക്യൂട്ടീവ്ക മ്മിറ്റി അംഗങ്ങൾ: ടിഫ്‌നി സെൽബി, മിനി പാണച്ചേരി, ബിനു തോമസ്, ഡാനിയേൽ ചാക്കോ, ജോർജ് കൊച്ചുമ്മൻ, ജോർജ് തോമസ്, ജോയ്. എൻ ശാമുവേൽ, ജോസ് മാത്യു, മാത്യൂസ് തോട്ടം, റജി വി. കുര്യൻ, ഷാജൻ ജോർജ്, സജി ഇലഞ്ഞിക്കൽ, ഹൂസ്റ്റണിൽ നിന്നുള്ള നാഷണൽ,റീജിയൻ ഭാരവാഹികൾ തുടങ്ങിയവർ ഉൾപ്പെടുന്ന വിപുലമായ കമ്മിറ്റിയാണ് നേതൃത്വം നൽകുന്നത്.  

vachakam
vachakam
vachakam

കൂടുതൽ വിവരങ്ങൾക്ക് വാവച്ചൻ മത്തായി (പ്രസിഡന്റ്) 832-468-3322, ജോജി ജോസഫ് (ജനറൽ സെക്രട്ടറി) 713-515-8432, തോമസ് വർക്കി (മൈസൂർ തമ്പി ട്രഷറർ) 281-701-3220

പി.പി. ചെറിയാൻ(നാഷണൽ മീഡിയ കോർഡിനേറ്റർ)

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam