ഹോളിവുഡ് നടന്‍ റേ ലിയോറ്റ അന്തരിച്ചു

MAY 28, 2022, 11:35 AM

ലോസ്ആഞ്ചലസ്: പ്രമുഖ ഹോളിവുഡ് നടന്‍ റേ ലിയോറ്റ അന്തരിച്ചു. 67 വയസായിരുന്നു. ഡൊമിനിക്കല്‍ റിപ്പബ്ലിക്കില്‍ പുതിയ ചിത്രമായ ഡേഞ്ചറസ് വാട്ടേഴ്‌സിന്റെ ലൊക്കേഷനില്‍ വച്ചായിരുന്നു അന്ത്യം. ഉറക്കത്തിനിടെ ഹൃദയാഘാതം സംഭവിച്ചതാണ് മരണകാരണമെന്നാണ് സൂചന.

മാര്‍ട്ടിന്‍ സ്‌കോര്‍സെസിയുടെ വിഖ്യാത ചിത്രം ' ഗുഡ്ഫെല്ലാസി'ലൂടെയാണ് ( 1990 ) റേ പ്രശസ്തനായത്. ' ഫീല്‍ഡ് ഒഫ് ഡ്രീംസ് ' ( 1989 ) എന്ന ചിത്രത്തില്‍ അമേരിക്കന്‍ ബേസ്‌ബോള്‍ താരം ഷൂലെസ് ജോ ജാക്‌സണിന്റെ വേഷം അവതരിപ്പിച്ചത് ഏറെ ശ്രദ്ധിക്കപ്പെട്ടു. ദ ലോണ്‍ലി ലേഡിയാണ് ( 1983 ) ആദ്യ ചിത്രം. 

സംതിംങ് വൈല്‍ഡ്, അണ്‍ലോഫുള്‍ എന്‍ട്രി, കോപ്ലാന്‍ഡ്, ഹാനിബല്‍, ഐഡന്റിറ്റി, മാര്യേജ് സ്റ്റോറി തുടങ്ങിയവയാണ് മറ്റ് ശ്രദ്ധേയ ചിത്രങ്ങള്‍.

vachakam
vachakam
vachakam

1954 ഡിസംബര്‍ 18ന് ന്യൂജേഴ്‌സിയില്‍ ജനിച്ച റേ ഒരു അനാഥാലയത്തില്‍ ഉപേക്ഷിക്കപ്പെടുകയായിരുന്നു. ആറ് മാസമുള്ളപ്പോള്‍ ഇറ്റലിയില്‍ നിന്ന് യു.എസിലേക്ക് കുടിയേറിയ ഒരു കുടുംബം റേയെ ദത്തെടുത്തു. നടിയും നിര്‍മ്മാതാവുമായ മിഷേല്‍ ഗ്രേസ് ഭാര്യയായിരുന്നു. 2004ല്‍ ഇരുവരും വേര്‍പിരിഞ്ഞു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam