ഹോളിവുഡ് നിർമാതാവ് ഹാർവി വെയിൻസ്റ്റീന് 17 മില്യൺ യുഎസ് ഡോളർ പിഴ വിധിച്ച് യുഎസ് കോടതി

JANUARY 27, 2021, 1:56 PM

ന്യൂയോർക്ക് :ലൈംഗിക പീഡനക്കേസിൽ ജയിലിലായ ഹോളിവുഡ് നിർമാതാവ് ഹാർവി വെയിൻസ്റ്റീന് 17 മില്യൺ യുഎസ് ഡോളർ(123 കോടി രൂപ) പിഴ വിധിച്ച് യുഎസ് കോടതി. കേസിൽ 68 കാരനായ വെയിൻസ്റ്റീന് 23 വർഷത്തെ തടവ് ശിക്ഷ വിധിച്ചിരുന്നു. വെയിൻസ്റ്റിന്റെ സ്വത്തുവകകളെല്ലാം കണ്ടുകെട്ടിയാണ് പീഡനത്തിന് ഇരയായവർക്ക് നഷ്ടപരിഹാരം നൽകുന്നത്.ഒരു ഹോളിവുഡ് താരമാണ് അതിന് തുടക്കം കുറിച്ചത്. തൊട്ടുപിന്നാലെ ഒട്ടനവധി സ്ത്രീകൾ ഇയാൾക്കെതിരേ രംഗത്ത് വന്നു.

നഷ്ടപരിഹാരം നൽകുന്നത് കേസുമായി മുന്നോട്ട് പോകുന്നതിൽ തടസ്സം സൃഷ്ടിക്കുമെന്ന വാദം കോടതി തള്ളിക്കളഞ്ഞു. ഒട്ടനവധി സ്ത്രീകളാണ് നിർമാതാവിനെതിരേ പീഡനാരോപണവുമായി രംഗത്ത് വന്നത്. അതിൽ 37 പേർ നിയമനടപടിയുമായി മുന്നോട്ടുവന്നു. ഈ 37 പേർക്കും നഷ്ടപരിഹാര തുക വീതിച്ചു നൽകും.മീ ടൂ കാമ്പയിന്റെ ഭാഗമായാണ് ആദ്യം വെയിൻസ്റ്റീനെതിരേ ലൈംഗികാരോപണം ഉയർന്നത്.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam