യുഎസ് സെനറ്റ് റൺഓഫ് തിരഞ്ഞെടുപ്പിൽ ഏർലി വോട്ടിംഗ് നടത്താൻ അനുമതി

NOVEMBER 24, 2022, 8:18 AM

വാഷിംഗ്ടൺ: യുഎസ് സെനറ്റ് റൺഓഫ് തിരഞ്ഞെടുപ്പിൽ ഏർലി വോട്ടിംഗ്  നടത്താൻ അനുമതി. ഡെമോക്രാറ്റിക് സ്ഥാനാർത്ഥി റാഫേൽ വാർനോക്കും റിപ്പബ്ലിക്കൻ  സ്ഥാനാർത്ഥി ഹെർഷൽ വാക്കറും തമ്മിലുള്ള യുഎസ് സെനറ്റ് റണ്ണോഫ് തിരഞ്ഞെടുപ്പിൽ ഈ ശനിയാഴ്ച്ച ഏർലി വോട്ടിംഗ്  നടത്താൻ  ജോർജിയ സുപ്രീം കോടതി കൗണ്ടികൾക്ക് അനുമതി നൽകി.  യുഎസ് സെനറ്റ് റണ്ണോഫ് തിരഞ്ഞെടുപ്പ് ഡിസംബർ 6 ന് നടക്കും.

താങ്ക്സ്ഗിവിംഗിന് ശേഷമുള്ള  ശനിയാഴ്ച വോട്ടുചെയ്യുന്നതിൽ നിന്ന് കൗണ്ടികളെ വിലക്കിയ ജോർജിയയുടെ സ്റ്റേറ്റ് സെക്രട്ടറിയുടെ നിർദ്ദേശം തടഞ്ഞുകൊണ്ട് ഫുൾട്ടൺ കൗണ്ടി ജഡ്ജി  എടുത്ത തീരുമാനം സംസ്ഥാന ഹൈക്കോടതി  ഏകകണ്ഠമായ ശരിവച്ചു.

ബുധനാഴ്ച ഒരു സംയുക്ത പ്രസ്താവനയിൽ, വാർനോക്ക് കാമ്പെയ്‌നും ഡെമോക്രാറ്റിക് സെനറ്റ് കാമ്പെയ്‌ൻ കമ്മിറ്റിയും സ്റ്റേറ്റ് ഡെമോക്രാറ്റിക് പാർട്ടിയും സംസ്ഥാന സുപ്രീം കോടതി വിധിയെ “ഓരോ ജോർജിയ വോട്ടറുടെയും വിജയമാണ് എന്നാണ്  വിശേഷിപ്പിച്ചത്.

vachakam
vachakam
vachakam

ജോർജിയയിലെ 159 കൗണ്ടികളിൽ 18 എണ്ണവും ശനിയാഴ്ച ഏർലി വോട്ടിംഗ്  നടത്താൻ പദ്ധതിയിട്ടിരുന്നതായി ജോർജിയയിലെ ഉന്നത തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരിൽ ഒരാളായ ഗബ്രിയേൽ സ്റ്റെർലിംഗ് ട്വിറ്ററിൽ പറഞ്ഞു. 4 ദശലക്ഷത്തിലധികം നിവാസികളുള്ള കുറഞ്ഞത് 19 കൗണ്ടികളെങ്കിലും ശനിയാഴ്ച  വോട്ടിംഗ് നടത്താൻ പദ്ധതിയിടുന്നുണ്ടെന്ന് ഒരു കോടതി ഫയലിംഗിൽ ഡെമോക്രാറ്റുകൾ അറിയിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam