ഗാർലാൻഡ് (ഡാളസ്): ഭാരതീയ സഭയുടെ സ്ഥാപകനും, സെന്റ് തോമസ് സീറോ മലബാർ ഫെറോന ഇടവകയുടെ മധ്യസ്ഥനുമായ വിശുദ്ധ തോമാശ്ശീഹായുടെ ദുക്റാന തിരുനാൾ ജൂലൈ 1 മുതൽ ജൂലൈ 4 വരെയുള്ള തീയതികളിൽ വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു. തിരുനാളിനു ആരംഭം കുറിച്ച് ജൂലൈ 1 വെള്ളിയാഴ്ച വൈകുന്നേരം കൊടിയേറി. തുടർന്ന് നടന്ന വിശുദ്ധ കുർബാനക്ക് ഫാ. എബ്രഹാം തോമസ് മുഖ്യ കാർമീകത്വം വഹിച്ചു.
തിരുനാളിനു മുന്നോടിയായ ജൂലൈ 2 ശനിയാഴ്ച വൈകീട്ട് 5
മണിക്ക് ഫാ. അലക്സ് ജോസഫ് വിശുദ്ധ ബലിയർപ്പിക്കും, തുടർന്ന് സ്നേഹസംഗീതം(
കോരക്കോ) ഉണ്ടായിരിക്കും.
ഞായറാഴ്ച രാവിലെ 8:30നും ,വൈകീട്ട് 4 നും
വിശുദ്ധ റാസ കുർബാനയും തുടർന്നു താളമേളങ്ങളുടെ അകമ്പടിയോടെ വിശുദ്ധരുടെ
തിരുസ്വരൂപങ്ങൾ എഴുന്നള്ളിച്ചുകൊണ്ടുള്ള പ്രദക്ഷിണവും ഉണ്ടായിരിക്കും.
ഇതിനു ശേഷം സ്നേഹവിരുന്നും ക്രമീകരിച്ചിട്ടുണ്ട്.
ജൂലൈ നാലാം തിയതി തിങ്കളാഴ്ച രാവിലെ 8:30 നു വിശുദ്ധ കുർബാന, മരിച്ചു പോയവരുടെ ഓർമദിനം അതോടുകൂടി തിരുനാളിനു കൊടിയിറങ്ങും. തോമാശ്ശീഹായുടെ തിരുനാളിൽ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കാൻ എല്ലാ വിശ്വാസികളേയും, സെന്റ് തോമസ് സീറോ മലബാർ ഫെറോന ദേവാലയത്തിലേക്ക് സ്വാഗതം ചെയ്യുന്നു.
കൂടുതൽ വിവരങ്ങൾക്ക്: വികാരി ഫാ. ജെയിംസ് നിരപ്പേൽ 445 414 2250, ജിമ്മി മാത്യു,ടോമി ജോസഫ് ,
ചാർലി അങ്ങാടിച്ചേരിൽ, ജീവൻ ജെയിംസ് (ട്രസ്റ്റിമാർ).
പി.പി ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്