വാഷിംഗ്ടണ്‍: തായ്വാന് കടലിടുക്കിലെ ചൈനയുടെ സൈനിക അഭ്യാസ പ്രകടനങ്ങളെ അപലപിച്ച് ജി7 രാഷ്ട്രങ്ങള്‍. യുഎസ് ജനപ്രതിനിധി സഭാ സ്പീക്കര്‍ നാന്‍സി പെലോസിയുടെ സന്ദര്‍ശനം മുന്‍നിര്‍ത്തി ചൈന നടത്തുന്ന ആക്രമണോല്സുകമായ സൈനിക അഭ്യാസങ്ങള്‍ക്ക് നീതീകരണമില്ലെന്ന് ജി7 രാഷ്ട്രങ്ങള്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. മേഖലയെ അസ്ഥിരമാക്കാനും സംഘര്‍ഷം വര്‍ദ്ധിപ്പിക്കാനുമേ ചൈനയുടെ അതിരുകടന്ന പ്രകടനങ്ങള്‍ ഉതകൂയെന്നും ജി7 വിദേശകാര്യ മന്ത്രിമാര്‍ പ്രതികരിച്ചു. കാനഡ, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, ജപ്പാന്, യുകെ, യുഎസ് എന്നീ രാഷ്ട്രങ്ങളാണ് ജി7 കൂട്ടായ്മയിലുള്ളത്.
അതേസമയം തായ്വാന്റെ വ്യോമാതിര്‍ത്തി ലംഘിച്ച് 27 ചൈനീസ് യുദ്ധവിമാനങ്ങള്‍ അപകടകരമായി പറന്നത് മേഖലയിലെ സംഘര്‍ഷം കൂടുതല്‍ വര്‍ദ്ധിപ്പിച്ചു. യുഎസ് ജനപ്രതിനിധി സഭ സ്പീക്കര്‍ നാന്‍സി പെലോസി 19 മണിക്കൂര്‍ നീണ്ട സന്ദര്‍ശനം പൂര്‍ത്തി മടങ്ങിയതിന് പിന്നാലെയാണ് ചൈന കടുത്ത പ്രകോപനം സൃഷ്ടിച്ചത്. തായ്വാനും യുദ്ധവിമാനങ്ങള്‍ പറത്തിയതോടെ ചൈനീസ് വിമാനങ്ങള്‍ പിന്‍വാങ്ങി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്