പതിമൂന്നു വയസ്സുകാരിയെ കൊലപ്പെടുത്തിയ കേസിൽ പതിനാലുകാരൻ അറസ്റ്റിൽ

MAY 11, 2021, 7:17 PM

പി.പി. ചെറിയാൻ

ഫ്‌ളോറിഡ: പാട്രിയറ്റ് ഓക്‌സ് അക്കാദമിയിലെ ചിയർലീഡറായ പതിമൂന്നുകാരിയെ കൊലപ്പെടുത്തിയ കേസ്സിൽ 14 വയസുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ട്രിസ്റ്റിൽ ബെയ്‌ലി എന്ന കുട്ടി കൊല്ലപ്പെട്ട കേസിൽ അതേ സ്‌കൂളിലെ എട്ടാം ഗ്രേഡുകാരനായ എയ്ഡൻ ഫക്‌സി ആണ് അറസ്റ്റിലായത്. ലോങ് ലീഫ് പൈൻ പാർക്ക്വേ പാട്രിയറ്റ് ഓക്ക്‌സ് അക്കാദമിയിലെ വിദ്യാർഥികളാണ് ഇരുവരും.

സെക്കൻഡ് ഡിഗ്രി മർഡർ ആണ് എയ്ഡനെതിരെ ചാർത്തിയിട്ടുള്ളതെന്നു സെന്റ് ജോൺസ് കൗണ്ടി ഷെറിഫ് റോബർട്ട് ഹാർഡ് വിക്ക് അറിയിച്ചു. മേയ് 9 പുലർച്ചെയാണു ട്രിസ്റ്റിനെ അവസാനമായി കാണുന്നത്. പിന്നീടു കുട്ടിയെ കുറിച്ചു യാതൊരു വിവരവും ലഭിച്ചിരുന്നില്ല. തുടർന്നു നടത്തിയ അന്വേഷണത്തിൽ മൃതദേഹം വൃക്ഷങ്ങൾ നിറഞ്ഞു നിൽക്കുന്ന സ്ഥലത്തു കണ്ടെത്തിയതായി പ്രദേശവാസികളിലൊരാൾ പൊലീസിനെ അറിയിക്കുകയായിരുന്നു.

vachakam
vachakam
vachakam

മൃതദേഹം ട്രിസ്റ്റിന്റേതു തന്നെയെന്നു പൊലീസ് സ്ഥിരീകരിച്ചു. മരണകാരണം വ്യക്തമാക്കിയിട്ടില്ല. ട്രിസ്റ്റിനും എയ്ഡനും അയൽക്കാരും സുഹൃത്തുക്കളും ആയിരുന്നു എന്നു സഹപാഠികൾ പറഞ്ഞു. ഇൻഫിനിറ്റി ആൾ സ്റ്റാർസ്, പാട്രിയറ്റ് ഓക്‌സ് ചാർജേഴ്‌സ് ചിയർലീഡറായിരുന്ന ഏഴാം ക്ലാസ് വിദ്യാർഥിനിയായിരുന്ന ട്രിസ്റ്റിൽ പഠനത്തിലും സമർഥയായിരുന്നു എന്ന് അവർ പറഞ്ഞു.

അറസ്റ്റ്  ചെയ്ത എയ്ഡനെ ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കും.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam