ഇന്ത്യാന പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടവരിൽ 4 പേർ സിക്ക് വംശജർ 

APRIL 17, 2021, 12:55 PM

വംശീയത സംശയിക്കുന്നതായി സിക്ക് കൊയലേഷൻ

ഇന്ത്യാനാപോലീസ്: ഏപ്രിൽ 15 വ്യാഴാഴ്ച ഇന്ത്യാപോലീസിലെ ഫെഡക്‌സ് കേന്ദ്രത്തിലുണ്ടായ മാസ്ഫുട്ടിനിൽ കൊല്ലപ്പെട്ട എട്ടുപേരിൽ നാലു പേർ സിക്ക് വംശജരാണെന്നും, വെടിയേറ്റ് ആശുപത്രിയിൽ കഴിയുന്നവരിൽ സിക്ക് വംശജർ ഉണ്ടോ എന്ന് വ്യക്തമല്ലെന്നും ഏപ്രിൽ 16 വെള്ളിയാഴ്ച വൈകിട്ട് നടത്തി പത്രസമ്മേളനത്തിൽ ഇന്ത്യാന പോലീസ് അറിയിച്ചു. അറ്റ്‌ലാന്റാ സ്‌ക്വയറിൽ നടന്ന (മാർച്ച്) വെടിവെപ്പിനു ശേഷം നടക്കുന്ന 45-ാമത്തെ മാസ് ഫുട്ടിനാണിത്.

vachakam
vachakam
vachakam

മറിയോൺകൗണ്ടി കൊറോണർ ഓഫീസും മെട്രോപോലി മുൻ ഓഫീസും സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയിൽ മരിച്ച എട്ടുപേരുടെയും വിവരങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്.

അമർജീത് ജോഹൽ (66), ജസ്‌വിന്ദർ കൗർ (64), അമർജിത് സ്‌കോൺ (48) ജസ്‌വിന്ദർ സിംഗ് (68), കാലലി സ്മിത്ത് (19), സമറിയ ബ്ലാക്ക്‌വെൽ (19), മാത്യു ആർ അലക്‌സാണ്ടർ (32), ജോൺ റെവബെർട്ട് (74) എന്നിവരാണ് കൊല്ലപ്പെട്ടവർ. സംഭവസമയത്ത് നൂറോളം ജീവനക്കാർ കെട്ടിടത്തിലുണ്ടായിരുന്നു.

vachakam
vachakam
vachakam

വെടിവെച്ചു എന്നു കരുതുന്ന ഫെഡക്‌സിലെ മുൻ ജീവനക്കാരൻ സ്‌കോട്ട് ഹോൾ (19) സ്വയം വെടിയുതിർത്ത് ആത്മഹത്യ ചെയ്തു. ഇയാൾ നേരത്തെ അക്രമ സ്വഭാവം പ്രകടിപ്പിച്ചിരുന്ന വ്യക്തിയായിരുന്നു വെന്ന് പറയപ്പെടുന്നു.

ഫെഡക്‌സ് ബിൽഡിംഗിന്റെ പാക്കിംഗ് ഏരിയായിൽ കാറിൽ എത്തിയ പ്രതി, പുറത്തു കണ്ടവരെ തലങ്ങുംവിലങ്ങും വെടിവെക്കുകയായിരുന്നു. പിന്നീട് കെട്ടിടത്തിനകത്തും കയറി അവിടെ കണ്ടവർക്കു നേരെയും വെടിയുതിർത്തു. വിവരം അറിഞ്ഞ് മുപ്പതോളം പോലീസ് വാഹനങ്ങൾ പരിസരത്തെത്തിയതോടെ പ്രതി സ്വയം ആത്മഹത്യ ചെയ്യുകയായിരുന്നു.

സിക്ക് സമുദായത്തിലെ മൂന്ന് സ്ത്രീകളും ഒരു പുരുഷനും കൊല്ലപ്പെട്ടു. സംഭവത്തിൽ വംശീയതയുണ്ടോ എന്ന് പരിശോധിക്കണമെന്ന് കൊയലേഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ സത്ജിത് കൗർ ആവശ്യപ്പെട്ടു.

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam