ന്യൂ ഹാംഷെയർ ആശുപത്രി വെടിവെപ്പിൽ കൊല്ലപ്പെട്ട രണ്ടു പേരിൽ മുൻ ഫ്രാങ്ക്‌ലിനിൽ പോലീസ് മേധാവിയും ഗൺമാനും

NOVEMBER 19, 2023, 7:13 PM

ന്യൂ ഹാംഷെയർ: കോൺകോർഡ് ആശുപത്രിയിൽ നടന്ന മാരകമായ വെടിവയ്പ്പിനെക്കുറിച്ച് ന്യൂ ഹാംഷെയർ അധികൃതർ ശനിയാഴ്ച കൂടുതൽ വിവരങ്ങൾ നൽകി. 63 കാരനായ മുൻ ഫ്രാങ്ക്‌ലിനിൽ പോലീസ് മേധാവിയും ഇപ്പോൾ ന്യൂ ഹാംഷെയർ ഡിപ്പാർട്ട്‌മെന്റ് ഓഫ് സേഫ്റ്റി സെക്യൂരിറ്റി ഓഫീസറുമായ ബ്രാഡ്‌ലി ഹാസും വെടിവെച്ചുവെന്ന് വിശ്വസിക്കുന്ന ഗൺമാനുമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ തിരിച്ചറിഞ്ഞു.

മുമ്പ് ഫ്രാങ്ക്‌ലിനിൽ പോലീസ് മേധാവിയായി സേവനമനുഷ്ഠിക്കുകയും ആശുപത്രിയുടെ സെക്യൂരിറ്റി ഓഫീസറായി ജോലി ചെയ്യുകയും ചെയ്തിരുന്ന ഫ്രാങ്ക്‌ലിനിലെ ഹാസിനെ(63) ജോൺ മഡോർ (33) വെടിവച്ചു കൊന്നു,' അറ്റോർണി ജനറൽ ജോൺ ഫോർമെല്ല പറഞ്ഞു.

ജോൺ മഡോർ'ഉച്ചകഴിഞ്ഞ് 3:38ന് സംസ്ഥാന തലസ്ഥാന നഗരത്തിലെ ക്ലിന്റൺ സ്ട്രീറ്റിലെ ന്യൂ ഹാംഷെയർ ഹോസ്പിറ്റലിലെ ലോബിയിൽ പ്രവേശിച്ചു ഒരാളെ വെടിവച്ചു,' ന്യൂ ഹാംഷെയർ സ്റ്റേറ്റ് പോലീസ് ഡയറക്ടർ കേണൽ മാർക്ക് ഹാൾ പറഞ്ഞു. തൊട്ടടുത്തുണ്ടായിരുന്ന 'ആശുപത്രിയിൽ നിയോഗിക്കപ്പെട്ട ഒരു സ്റ്റേറ്റ് ട്രൂപ്പർ സംശയിക്കുന്നയാളെ വെടിവെച്ച് കൊല്ലുകയും ചെയ്തു.'

vachakam
vachakam
vachakam

സുരക്ഷിതമായ ഇൻപേഷ്യന്റ് സൈക്യാട്രിക് സൗകര്യമുള്ള ആശുപത്രിയുടെ ലോബിയിലെ മെറ്റൽ ഡിറ്റക്ടറുകൾ മറികടന്ന് മഡോർ എത്തിയിരുന്നില്ലെന്ന് ഫോർമെല്ല പറഞ്ഞു.

അടുത്തിടെ സീകോസ്റ്റ് ഏരിയയിലെ ഒരു ഹോട്ടലിൽ താമസിക്കുകയും കോൺകോർഡ് ഏരിയയിൽ സമയം ചെലവഴിക്കുകയും ചെയ്ത മഡോറിന് ആശുപത്രിയുമായോ ഹാസുമായോ എന്തെങ്കിലും ബന്ധമണ്ടോ എന്ന് അന്വേഷണ ഉദ്യോഗസ്ഥർ ഇപ്പോഴും അന്വേഷിക്കുന്നുണ്ടെന്ന് ഫോർമെല്ല പറഞ്ഞു.

പോസ്റ്റ്‌മോർട്ടം പൂർത്തിയായ ശേഷം ഫലം പുറത്തുവിടുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

vachakam
vachakam
vachakam

മുമ്പ് ഫ്രാങ്ക്‌ലിൻ പോലീസ് ഡിപ്പാർട്ട്‌മെന്റ് മേധാവിയായി സേവനമനുഷ്ഠിച്ച 28 വർഷത്തെ നിയമപാലകനായ ഹാസ് പിതാവാണെന്നും അധികൃതർ പറഞ്ഞു.

കോൺകോർഡ് ഹോസ്പിറ്റലിലേക്ക് കൊണ്ടപോകുന്നതിന് മുമ്പ് സംഭവസ്ഥലത്ത് വെച്ച് ഹാസിന് സിപിആർ നൽകിയെന്നും അവിടെ വച്ച് അദ്ദേഹം മരിച്ചിരുന്നുവെന്നും പോലീസ് പറഞ്ഞു.

'ന്യൂ ഹാംഷെയർ ഹോസ്പിറ്റലിലെ രോഗികളെയും ജീവനക്കാരെയും സംരക്ഷിക്കുന്നതിനായി തന്റെ ജീവൻ ബലിയർപ്പിച്ച തികച്ചും അർപ്പണബോധമുള്ള ഒരു പൊതുപ്രവർത്തകനും സംസ്ഥാന ജീവനക്കാരനുമെന്നാണ് ന്യൂ ഹാംഷെയർ ഗവർണർ ക്രിസ് സുനുനു ഹാസിനെ വിശേഷിപ്പിച്ചത്.

vachakam
vachakam

സ്ട്രാഫോർഡ് കൗണ്ടി സുപ്പീരിയർ കോടതിയിൽ നിന്നുള്ള ഒരു കേസ്സ് രേഖകളിൽ കാണിക്കുന്നത് മഡോർ 2016ൽ ഒരു ആക്രമണ കേസിൽ പ്രതിയായിരുന്നുവെന്നാണ്. ആ സമയത്ത്, രണ്ടാം ഡിഗ്രി ആക്രമണം, ലളിതമായ ആക്രമണം, അശ്രദ്ധമായ പെരുമാറ്റം എന്നീ കുറ്റങ്ങൾ അദ്ദേഹം നേരിട്ടിരുന്നു. ഒടുവിൽ ആരോപണങ്ങൾ ഒഴിവാക്കി.

കേസ് ഡയറിയനുസരിച്ച്, മഡോറിനെ ന്യൂ ഹാംഷെയർ ഹോസ്പിറ്റലിൽ നിന്ന് സ്റ്റാറ്റസ് ഹിയറിംഗിലേക്ക് 2017 ജനുവരിയിൽ മാറ്റാൻ ഒരു ജഡ്ജി ഉത്തരവിട്ടിരുന്നു. 2019 വേനൽക്കാലത്ത് ഏകദേശം ഒരു മാസത്തോളം റിവർബെൻഡ് കമ്മ്യൂണിറ്റി മെന്റൽ ഹെൽത്തിൽ പിയർ സപ്പോർട്ട് സ്‌പെഷ്യലിസ്റ്റായി മഡോർ പ്രവർത്തിച്ചിരുന്നതായും പറയുന്നു.

പി.പി. ചെറിയാൻ

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam