ഫ്ളോറിഡ: 18 അടി 215 പൗണ്ട് ഭാരമുള്ള ബര്‍മീസ് പെരുമ്പാമ്പിനെ ഫ്ളോറിഡയിലെ സംഘം പിടികൂടി. ഫ്ലോറിഡയില്‍ ഇതുവരെ പിടികൂടിയതില്‍ വച്ച് ഏറ്റവും ഭാരമേറിയ ബര്‍മീസ് പെരുമ്പാമ്പ് ഇനത്തില്‍പ്പെട്ടതാണ് ഇത്. ജീവശാസ്ത്രജ്ഞരുടെ ഒരു സംഘമാണ് ഈ ഭീമനെ പിടികൂടിയത്.
ഈ പെണ് പെരുമ്പാമ്പിന് 215 പൗണ്ട് ഭാരവും 18 അടി നീളവും 122 മുട്ടകളുമുണ്ടെന്ന് സൗത്ത് വെസ്റ്റ് ഫ്ലോറിഡയിലെ കണ്‍സര്‍വേന്‍സി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. പൈത്തണിന്റെ ചലനങ്ങള്‍, ബ്രീഡിംഗ് സ്വഭാവങ്ങള്‍, ആവാസവ്യവസ്ഥയുടെ ഉപയോഗം എന്നിവ പഠിക്കാന്‍ ആണ് 'സ്കൗട്ട്' പാമ്പുകളില്‍ പിടിപ്പിച്ച റേഡിയോ ട്രാന്‍സ്മിറ്ററുകള്‍ ടീം ഉപയോഗിച്ചതായി വന്യജീവി ജീവശാസ്ത്രജ്ഞനും കണ്‍സര്‍വന്‍സി പ്രോഗ്രാമിന്റെ പരിസ്ഥിതി ശാസ്ത്ര പ്രോജക്ട് മാനേജരുമായ ബാര്ട്ടോസെക് പറഞ്ഞു.