ജോര്‍ജിയയില്‍ അഞ്ച് വയസുകാരന്‍ കൊവിഡ് ബാധിച്ച് മരിച്ചു

JULY 22, 2021, 7:39 AM

ജോര്‍ജിയയില്‍ നിന്നുള്ള അഞ്ച് വയസുകാരന്‍ കോവിഡ് ബാധിച്ച് മരിച്ചു. വ്യാറ്റ് ഗിബ്‌സണ്‍  എന്ന ബാലനാണ് ടെന്നസിയിലെ ചട്ടനൂഗയിലെ ഒരു ആശുപത്രിയില്‍ വച്ച് മരിച്ചത്. വലിയ ആരോഗ്യ പ്രശ്‌നങ്ങളൊന്നും തുടക്കത്തില്‍ കാണിച്ചിരുന്നില്ല. എന്നാല്‍ പിന്നീട് നാവ് വെളുത്ത നിറത്തില്‍ കണ്ടുവെന്നു മുത്തശ്ശി പറഞ്ഞു. അങ്ങനെയാണ് ആശുപത്രിയിലെത്തിക്കുന്നത്. 


തലച്ചോറിനെ ബാധിച്ചുവെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഹൃദയാഘാതത്തെതുടര്‍ന്നാണ് മരണം സംഭവിച്ചത്. സഹോദരിക്കും പിതാവിനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 

സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ പ്രകാരം, മുതിര്‍ന്നവരേക്കാള്‍ കുട്ടികള്‍ക്ക് അപകടസാധ്യത വളരെ കുറവാണെന്നാണ് ഇതുവരെയുള്ള കണ്ടെത്തല്‍. യുഎസില്‍ 609,000 ത്തിലധികം മരണങ്ങളില്‍ 335 പേര്‍ ജീവന്‍ നഷ്ടപ്പെട്ടവരില്‍ 18 വയസ്സിന് താഴെയുള്ളവരാണ്.

രാജ്യത്തുടനീളം കോവിഡിന്റെ കേസുകള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കെയാണ് ആണ്‍കുട്ടിയുടെ മരണം. ഡെല്‍റ്റ വേരിയന്റും ചില പ്രദേശങ്ങളില്‍ നിലവിലെ കുറഞ്ഞ പ്രതിരോധ കുത്തിവയ്പ്പുകളുമാണ് ഈ വര്‍ധനവിന് കാരണമെന്ന് കരുതുന്നു. 12 വയസ്സിന് താഴെയുള്ളവര്‍ക്ക് കുത്തിവയ്പ്പുകള്‍ ലഭ്യമല്ല.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam