ലിംഗനിർണ്ണയ ചികിത്സയ്ക്കു വിലക്ക് ഏർപ്പെടുത്തിയത് ഫെഡറൽ ജഡ്ജി താൽക്കാലികമായി സ്റ്റേ ചെയ്തു

JULY 22, 2021, 4:07 PM

അർക്കൻസാസ് ഗവൺമെന്റ് ഈ മാസം മുതൽ ട്രാൻസ്‌ജെന്ററുകളായ യുവജനങ്ങൾക്ക് ലിംഗ നിർണ്ണയം നടത്താനുള്ള ചികിത്സയ്ക്കു വിലക്ക് ഏർപ്പെടുത്തിയിരുന്നു. ആ വിലക്കിനെ താൽക്കാലികമായി ബുധനാഴ്ച ഒരു ഫെഡറൽ ജഡ്ജ് തടഞ്ഞു. ഒരു പ്രാഥമിക ഇൻജക്ഷൻ ഓർഡർ വിലക്കിനെതിരെ പുറപ്പെടുവിച്ചു ജഡ്ജി ജെയിംസ് മൂഡി. നാല് ട്രാൻസ്‌ജെൻഡറുകളായ യുവജനങ്ങൾക്കു വേണ്ടിയും അവരുടെ കുടുംബങ്ങൾക്കു വേണ്ടിയും രണ്ടു ഡോക്ടർമാർക്കു വേണ്ടിയും മറ്റ് സംസ്ഥാനത്തെ ട്രാൻസ്‌ജെൻഡറുകളായ കൗമാരക്കാർക്കുവേണ്ടിയും, അമേരിയ്ക്കൻ സിവിൾ ലിബേർട്ടീസ് യൂണിയൻ ഫയൽ ചെയ്ത കേസിലാണ് താൽക്കാലിക സ്റ്റേ.

ട്രാൻസ്‌ജെൻഡറുകളായ കൗമാരക്കാർക്ക് ലിംഗ നിർണ്ണയം നടത്തുന്ന ചികിത്സ നൽകുന്ന രണ്ടു ഡോക്ടർമാർ അർക്കൻസാസിൽ തന്നെയുള്ളവരാണ്. താൽക്കാലിക സ്‌റ്റേ അവസാന തീരുമാനത്തിൽ ജഡ്ജി എത്തുന്നവരെയ്ക്കും നിലനിൽക്കും എന്നും ഉത്തരവിൽ അറിയിച്ചു. റിപ്പബ്ലിക്കൻ പാർട്ടി ഭരണത്തിനു കീഴിൽ അർക്കൻസാസ് ഏർപ്പെടുത്തിയ വിലക്ക് പ്രാബല്യത്തിൽ വരുന്നത് ജൂലൈയ് 28ന് എന്നാണ് നിശ്ചയിച്ചിരുന്നത്.

ഏപ്രിൽ മാസത്തിലായിരുന്നു ബിൽ പാസാക്കിയത്, റിപ്പബ്ലിക്കൻ ഗവർണർ വിറ്റോ ചെയ്തു എങ്കിലും. ലിംഗ നിർണ്ണയം നടത്താനുള്ള ചികിത്സ തികച്ചും ജീവൻ രക്ഷിയ്ക്കാനുള്ള ചികിത്സ തന്നെയെന്ന് ഈ വിധി വ്യക്തമാക്കും. മറ്റ് എല്ലാ സംസ്ഥാനങ്ങൾക്ക് ഇത് ഒരു മുന്നറയിപ്പുമായിരിക്കും. ഈ വിധി ലിംഗ നിർണ്ണയം ഉറപ്പുവരുത്താനുള്ള മൗലിക അവകാശം ട്രാൻസ്‌ജെൻഡറുകൾക്ക് നിഷേധിക്കാനാണ് റിപ്പബ്ലിക്കൻ ഭരണത്തിലുള്ള എല്ലാ മറ്റു സംസ്ഥാനങ്ങളും ശ്രമിച്ചുകൊണ്ടിരിയ്ക്കുന്നത്.

vachakam
vachakam
vachakam

അതനുസരിച്ച് അവർ നിയമങ്ങൾ പുതുതായി ഉണ്ടാക്കുന്നു. ഈ ഫെഡറൽ കോടതി വിധി ഇതിനെതിരെയുള്ള മുന്നറിയിപ്പായി അവർ കണക്കാക്കും എന്നും ഹോളി ഡിക്‌സൻ പറഞ്ഞു.

vachakam
vachakam
vachakam

Federal judge temporarily blocks Arkansa’s ban on gender offerings treatment for trans youth

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam