ട്രംപിന്റെ വസതിയില്‍ എഫ്ബിഐ റെയ്ഡ്; രഹസ്യ രേഖകള്‍ കണ്ടെത്തിയെന്ന് റിപ്പോര്‍ട്ട്; നിഷേധിച്ച് ട്രംപ്

AUGUST 12, 2022, 11:21 PM

വാഷിംഗ്ടണ്‍: എഫ്ബിഐ റെയ്ഡുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ നിഷേധിച്ച് ഡൊണാള്‍ഡ് ട്രംപ്. ഫ്‌ളോറിഡയിലെ ട്രംപിന്റെ വീട്ടില്‍ ആണവായുധങ്ങളുമായി ബന്ധപ്പെട്ട രഹസ്യ രേഖകള്‍ക്കായി എഫ്ബിഐ തിരച്ചില്‍ നടത്തിയെന്ന് യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ മാധ്യമ റിപ്പോര്‍ട്ടുകള്‍ എല്ലാം തള്ളിക്കൊണ്ടാണ് ട്രംപ് രംഗത്ത് വന്നത്. 

തന്റെ സമൂഹമാധ്യമ അക്കൗണ്ടിലൂടെയാണ് അദ്ദേഹം വാര്‍ത്തകളെ തള്ളി വിശദീകരണവുമായി എത്തിയത്. ഓഗസ്റ്റ് 8 നാണ് മുന്‍ അമേരിക്കന്‍ പ്രസിഡന്റിന്റെ വീട്ടില്‍ റെയ്ഡ് നടന്നത്.

ആണവായുധങ്ങളുമായി ബന്ധപ്പെട്ട മാദ്ധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ വ്യാജമാണെന്ന് ട്രംപ് ആരോപിച്ചു. ''റഷ്യ, റഷ്യ, റഷ്യ എന്ന ഒരു തട്ടിപ്പ് പോലെ ആണവായുധങ്ങളും ഒരു തട്ടിപ്പാണ്'', റഷ്യയുമായുള്ള തന്റെ ബന്ധത്തെപ്പറ്റി റോബര്‍ട്ട് മുള്ളര്‍ പ്രചരിപ്പിച്ച വാര്‍ത്തപോലെ ഇതും ഒരു തട്ടിപ്പാണ് എന്ന് അദ്ദേഹം കുറിച്ചു. വീട്ടില്‍ പരിശോധന നടത്തിയ നിയമപാലകരെ കടുത്ത ഭാഷയിലാണ് അദ്ദേഹം വിമര്‍ശിച്ചത്. തങ്ങളുടെ അഭിഭാഷകരുടെയും മറ്റുള്ളവരുടെയും സാന്നിധ്യത്തില്‍ പരിശോധന നടത്താന്‍ എഫ്ബിഐ ഉദ്യോഗസ്ഥര്‍ എന്തുകൊണ്ട് മടിക്കുന്നുവെന്നും ട്രംപ് ചോദിച്ചു.

vachakam
vachakam
vachakam

വൈറ്റ് ഹൗസിന്റെ രഹസ്യരേഖകള്‍ അനധികൃതമായി ട്രംപ് സൂക്ഷിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് അദ്ദേഹത്തിന്റെ വീട്ടില്‍ എഫ്ബിഐ റേയ്ഡ് നടന്നത്. ഫ്‌ലോറിഡയിലെ തന്റെ വീട്ടില്‍ റെയ്ഡ് നടത്താന്‍ എഫ്ബിഐ ഏജന്റുമാര്‍ ഉപയോഗിച്ച സെര്‍ച്ച് വാറണ്ട് പുറത്തുവിടാനും ഡൊണാള്‍ഡ് ട്രംപ് ആവശ്യപ്പെട്ടു. 

അതേസമയം, ട്രംപിന്റെ വസതിയില്‍ തിരഞ്ഞ ആണവായുധങ്ങളുമായി ബന്ധപ്പെട്ട രഹസ്യ രേഖകള്‍ യുഎസിന്റേതാണോ അതോ മറ്റേതെങ്കിലും രാജ്യത്തിന്റേതാണോ എന്ന് വെളിപ്പെട്ടിട്ടില്ല. ട്രംപിന്റെ വസതിയില്‍ നിന്ന് ആണവായുധങ്ങളുമായി ബന്ധപ്പെട്ട രേഖകള്‍ എഫ്ബിഐ കണ്ടെത്തിയെന്ന് സ്ഥരീകരിക്കുന്ന വിവരങ്ങളും പുറത്തു വന്നിട്ടില്ല.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam