എയര്‍ ഹോസ്റ്റസുമാര്‍ക്ക് കൂടുതല്‍ വിശ്രമം അനുവദിച്ച് എഫ്എഎ

OCTOBER 4, 2022, 3:11 PM

ന്യൂയോര്‍ക്ക്: ജോലിക്കിടെ എയര്‍ ഹോസ്റ്റസുമാര്‍ക്ക് കൂടുതല്‍ വിശ്രമ സമയം നല്‍കണമെന്ന് ഫെഡറല്‍ ഏവിയേഷന്‍ ഏജന്‍സി. നിലവിലെ 9 മണിക്കൂര്‍ വിശ്രമ സമയം 10 മണിക്കൂറായി എഫ്എഎ വര്‍ദ്ധിപ്പിച്ചു. 30 ദിവസത്തിന് ശേഷം പുതിയ വ്യവസ്ഥ ബാധകമാവും. ട്രിപ്പുകള്‍ക്കിടെ മതിയായ വിശ്രമം ഫ്‌ളൈറ്റ് അറ്റന്‍ഡന്റുമാര്‍ക്ക് ഉറപ്പാക്കാനാണ് നിയമമെന്ന് ഏജന്‍സി അറിയിച്ചു. 

'ജോലികള്‍ നിര്‍വഹിക്കാന്‍ ഇത് ഫ്‌ളൈറ്റ് അറ്റന്‍ഡന്റുമാരെ കൂടുതല്‍ സഹായിക്കും. ഇത് ആകാശത്തില്‍ നമ്മെയെല്ലാവരെയും കൂടുതല്‍ സുരക്ഷിതരാക്കും,' ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സെക്രട്ടറി പീറ്റ് ബുട്ടിഗ് പറഞ്ഞു. 

14 മണിക്കൂര്‍ വരെ ജോലി ചെയ്ത് തളര്‍ന്ന അവസ്ഥയിലാണ് ഫ്‌ളൈറ്റ് അറ്റന്‍ഡന്റുമാരെന്നും കൂടുതല്‍ വിശ്രമ സമയം ആവശ്യമാണെന്നും വിമാന ജീവനക്കാരുടെ തൊഴില്‍ സംഘടനകള്‍ ആവശ്യപ്പെട്ടു വരികയായിരുന്നു. ഒരു ലക്ഷം ഫ്‌ളൈറ്റ് അറ്റന്‍ഡന്റുമാരാണ് യുഎസില്‍ ഉള്ളത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam