അമേരിക്കയില്‍ ഭീതി പടർത്തി പുതിയ വൈറസ്; HMPVയെക്കുറിച്ച്‌ അറിയേണ്ടതെല്ലാം 

JUNE 2, 2023, 10:34 AM

ഈ വേനൽക്കാലത്ത് അമേരിക്കയിൽ ഒരു പുതിയ വൈറസ് പടരുകയാണ്. ഇത് വൈറസ് ബാധിതരിൽ  പനിയും ശ്വാസകോശ അണുബാധയും ഉണ്ടാക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

യുഎസ് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റെ റെസ്പിറേറ്ററി വൈറസ് നിരീക്ഷണ സംവിധാനം, ഹ്യൂമൻ മെറ്റാപ് ന്യൂമോവൈറസ് അല്ലെങ്കിൽ എച്ച്എംപിവി കേസുകളുടെ വർദ്ധനവിനെക്കുറിച്ച് മുന്നറിയിപ്പ് നൽകിയതായി സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു.

മാര്‍ച്ചില്‍ പരിശോധിച്ച 11% സാമ്ബിളുകളും HMPV പോസിറ്റീവ് ആയിരുന്നു. ഇത് അമേരിക്കയില്‍ വ്യാപകമായി ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്.

vachakam
vachakam
vachakam

എന്താണ് ഹ്യൂമൻ മെറ്റാപ്ന്യൂമോവൈറസ് അല്ലെങ്കില്‍ HMPV?

  1.  ഹ്യൂമൻ മെറ്റാപ്‌ന്യൂമോ വൈറസ് (HMPV) പ്രായഭേദമന്യേ ആളുകളില്‍ ശ്വാസകോശ രോഗങ്ങള്‍ക്ക് കാരണമാകും. പ്രത്യേകിച്ച്‌ കൊച്ചുകുട്ടികള്‍, പ്രായമായവര്‍, പ്രതിരോധശേഷി കുറഞ്ഞവര്‍ എന്നിവരാണ് വളരെ വേഗം രോഗബാധിതരാകുക.
  2.  ചുമ, പനി, മൂക്കൊലിപ്പ്, ശ്വാസതടസ്സം എന്നിവ HMPVയുടെ പ്രധാന ലക്ഷണങ്ങളാണ്.
  3. ബ്രോങ്കൈറ്റിസ് അല്ലെങ്കില്‍ ന്യുമോണിയ ഉണ്ടാകാൻ സാധ്യതയുള്ള വൈറസ് ബാധയാണിത്. ശ്വാസകോശ അണുബാധയ്ക്ക് കാരണമാകുന്ന മറ്റ് വൈറസുകള്‍ക്ക് സമാനമാണ് ഇതിന്റെയും ലക്ഷണങ്ങള്‍.
  4.  ഈ വൈറസിന്റെ ഇൻകുബേഷൻ കാലയളവ് 3 മുതല്‍ 6 ദിവസം വരെയാണ്. രോഗത്തിന്റെ ശരാശരി ദൈര്‍ഘ്യം തീവ്രതയെ ആശ്രയിച്ച്‌ വ്യത്യാസപ്പെട്ടേക്കാം. എന്നാല്‍ വൈറസ് മൂലമുണ്ടാകുന്ന മറ്റ് ശ്വാസകോശ അണുബാധകള്‍ക്ക് സമാനമാണ് ഇതെന്ന് CDC പറയുന്നു.
  5. ചുമ, തുമ്മല്‍, രോഗബാധിതതെ തൊടുകയോ കൈ കൊടുക്കുകയോ ചെയ്യല്‍, വൈറസുകളുള്ള വസ്തുക്കളോ പ്രതലങ്ങളിലോ സ്പര്‍ശിക്കുക എന്നീ സമ്ബര്‍ക്കങ്ങളിലൂടെയാണ് രോഗബാധിതനായ ഒരാളില്‍ നിന്ന് മറ്റുള്ളവരിലേക്ക് HMPV പകരുന്നത്.
  6. വൈറസിനെതിരായ മുൻകരുതലുകള്‍ മറ്റ് വൈറല്‍ രോഗങ്ങള്‍ക്ക് സമാനമാണ്. കൈ കഴുകുക, കഴുകാത്ത കൈകൊണ്ട് കണ്ണ്, മൂക്ക് അല്ലെങ്കില്‍ വായ എന്നിവ തൊടുന്നത് ഒഴിവാക്കുക. രോഗികളുമായി അടുത്ത സമ്ബര്‍ക്കം ഒഴിവാക്കുക എന്നിവയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam