കാലിഫോര്‍ണിയ: അർഹരല്ലെങ്കിൽ തങ്ങളുടെ സമ്പാദ്യം മക്കൾക്ക് കൈമാറുന്നതിനെ അംഗീകരിക്കുന്നില്ലെന്ന് ടെസ്ല സിഇഒയും ശതകോടീശ്വരനുമായ ഇലോൺ മസ്ക്.
സ്ഥാപനം നോക്കി നടത്തുന്നതില്‍ മക്കള്‍ക്ക് താല്‍പര്യമില്ലാത്ത സാഹചര്യത്തില്‍ അവര്‍ക്ക് സമ്പാദ്യത്തിന്‍റെ പങ്ക് നല്‍കരുത്. അത് തെറ്റായ പ്രവണതയാണെന്നും കമ്പനിക്കുള്ളിൽ തന്നെ യോഗ്യരായ വ്യക്തികൾക്ക് കമ്പനിയിലെ ചുമതലകൾ കൈമാറുന്നതാണ് നല്ലതാണെന്നാണ് തന്റെ അഭിപ്രായമെന്നും മസ്ക് പറഞ്ഞു.
കമ്പനികൾ കൈകാര്യം ചെയ്യാനാകാതെ വന്നാൽ കമ്പനിയുടെ ചുമതലകൾ കൈമാറേണ്ടത് ആർക്കൊക്കെയാണെന്നതിൽ തനിക്ക് വ്യക്തമായ ധാരണയുണ്ടെന്നും മസ്ക് പറഞ്ഞു. വാൾ സ്ട്രീറ്റ് ജേണലിന് അടുത്തിടെ നടന്ന അഭിമുഖത്തിലാണ് ഇത് സംബന്ധിച്ച പരാമർശം മസ്‌ക് നടത്തിയിരുന്നത്.
വിവിധ പങ്കാളികളിലായി മസ്‌കിന് ഒമ്പത് മക്കളാണുള്ളത്. മസ്കിന്റെ മക്കളിൽ മൂത്തയാൾക്ക് 19 വയസാണുള്ളത്. തന്റെ മൂന്ന് വയസുള്ള മകനെ മസ്ക് ഇടക്കിടെ ചില പരിപാടികളിൽ കൊണ്ടുവരാറുണ്ട്. ഇതിന് പുറമേ ഈ മകന് മസ്‌ക് തന്റെ പ്രത്യേക ട്വിറ്റർ ബാഡ്ജ് നൽകിയത് വാർത്തയായിരുന്നു.
എന്നാല്‍ എല്ലാ മക്കളുമായും മസ്കിന് അടുപ്പമില്ല. അടുത്തിടെയാണ് മസ്കിന്‍റെ മൂത്ത പെണ്‍കുട്ടി കുട്ടി തന്റെ പേരിൽ നിന്ന് പിതാവിന്റെ പേര് ഒഴിവാക്കണമെന്ന അപേക്ഷ കോടതിയില്‍ നൽകിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്